
കാലത്തെഴുന്നേറ്റു മൂവാണ്ടന്‍ മാങ്കൊമ്പില്‍
ചേലൊത്തു പാടുന്ന പൂങ്കുയിലേ
ചാരത്തു ഞാനുമിരുന്നോട്ടെ നിന്‍ കുളിറ്‍
നാദത്തെയുള്ളില്‍നിറച്ചെടുക്കാന്‍
മാന്തളില്‍തിന്നിട്ടോ പൂന്തേന്‍ നുകര്‍ന്നിട്ടോ
മുന്തിരിച്ചാറു കുടിച്ചിട്ടാണൊ
അമ്പാടിക്കണ്ണന്നമ്പോറ്റിപ്പൂങ്കുഴല്‍
അന്‍പോടെ നിന്‍ കൈയില്‍ തന്നിട്ടാണോ
ആരുംകൊതിക്കുന്നൊരീണവുമായ് നീയെ-
ന്നാരാമ റാണിയായ് മാറിയല്ലോ
പാലുമായമ്മ വിളിച്ചാലുമമ്മൂമ്മ
പായസം നീട്ടിക്കൊതിപ്പിച്ചാലും
നീയൊന്നു പാടിയാല്‍ വേറേതോ ലോകത്തില്‍
നീന്തി ഞാനെല്ലാം മറക്കുമല്ലോ
പോവല്ലേ നീയെങ്ങും പൂങ്കുയിലേ നിന-
ക്കാവുന്നതെല്ലാം ഞാന്‍ വാങ്ങിയേകാം
എന്നുമെന്‍ മുറ്റത്തു വന്നു നീ പാടിയാല്‍
പൊന്നും പവിഴവും വാങ്ങിയേകാം