Tuesday, 6 March 2007
കത്തിക്കെടുന്നൊരീ മിന്നാമിന്നി
ആരുകൊളുത്തിവിടുന്നതാണീരാവില്‍
ആരും കൊതിക്കുമീ മിന്നാമിന്നി
തുള്ളിവെളിച്ചത്തിന്‍ മാലയണിഞ്ഞല്ലൊ
മുല്ലയും പിച്ചിയും ചെമ്പകവും
ഒന്നു തൊടാന്‍ ഞാനടുത്തുചെല്ലുമ്പഴൊ
മിന്നിമറഞ്ഞതു പോകുന്നല്ലൊ
വിണ്ണിലെ നക്ഷത്രമെല്ലാമൊരുദിനം
മണ്ണിലേക്കെത്തിയാതാണോ അച്ഛാ
പാവം കുരുവിക്കു കൂട്ടില്‍ തെളിക്കുവാന്‍
ദൈവം കൊടുക്കുന്നതാണൊ അമ്മെ
ഒന്നുപിടിച്ചു തരുമോ എനിക്കൊരു
കുഞ്ഞിക്കളിവീടൊരുക്കു വക്കാന്‍
ക്രിസ്തുമസ്സെത്തുമ്പോള്‍ വര്‍ണ്ണമരമൊന്നില്‍
കെട്ടിക്കൊളുത്തിയലങ്കരിക്കാന്‍
മിട്ടായി നൂറെണ്ണം തന്നാലും ഞാന്‍ നാളെ
കുട്ടായിക്കൊന്നും കൊടുക്കില്ലിതില്‍
അത്രമേലിഷ്ടമാണമ്മെ ഇടയ്ക്കിടെ
കത്തിക്കെടുന്നൊരീ മിന്നാമിന്നി
Subscribe to:
Post Comments (Atom)
5 comments:
ആരുകൊളുത്തിവിടുന്നതാണീരാവില്‍
ആരും കൊതിക്കുമീ മിന്നാമിന്നി
തുള്ളിവെളിച്ചത്തിന്‍ മാലയണിഞ്ഞല്ലൊ
മുല്ലയും പിച്ചിയും ചെമ്പകവും
ഒന്നു തൊടാന്‍ ഞാനടുത്തുചെല്ലുമ്പഴൊ
മിന്നിമറഞ്ഞതു പോകുന്നല്ലൊ
puthia kunjikkavitha
നല്ല കവിത, ഇഷ്ടമായിരിക്കുന്നു.
-പാര്‍വതി.
ഉഗ്രന്‍ മനു....
മിന്നാമിന്നി നമ്മുടെ നാട്ടില്‍ മാത്രമേയുള്ളോ?....ഇവിടെ നോക്കിയിട്ടൊരെണ്ണം പോലും കാണുന്നില്ല...!!!!
വന്നന്നുമുതല്‍ ഞാനും നോക്കി നടക്കുവാ സുന്ദരാ ഒരു മിന്നാമിന്നിയെ.
ഒടുവില്‍ മകളൊട് പറയേണ്ടി വന്ന്
"ഓമലേ നിന് മിഴി മിന്നുന്ന പോലെ..
കുഞ്ഞിവിളക്കു മിനുങ്ങുന്ന പോലെ..
അമ്മതന്‍ കണ്ണുകള്‍ മങ്ങുന്ന പോലെ,
അന്നാട്ടിലുണ്ടൊരു മിന്നാമിന്നി..... "
ഹഹഹ
മാഷെ:) വളരെ നന്നാവുന്നുണ്ട്,
നാളെ മകന് വലുതായി വായിക്കാറാകുമ്പോള് തീര്‍ച്ചയായും അവനീ ബ്ലൊഗ് ഞാന്‍ വായിക്കാന്‍ കൊടുക്കും.
Post a Comment