
പാവം പാവം പാവം ഞാനൊരു
പാവക്കായാണേ
ഒത്തിരിയൊത്തിരു മുള്ളുണ്ടേലും
ഒട്ടും കുത്തില്ലേ
ഉള്ളില്‍നിറയെ കയ്പ്പാണേലും
തുള്ളീം വിഷമില്ലേ
പണ്ടൊരുചേട്ടന്‍ പൂങ്കുരുകുത്തി
പന്തലതിട്ടപ്പോള്‍
വെള്ളോം വളവും ചുറ്റിക്കയറാന്‍
വള്ളീം തന്നപ്പോള്‍
പച്ചപ്പിട്ടു വളര്‍ന്നൂ എന്നെ
പെറ്റിട്ടെന്നമ്മ
കടലാസുംകൊണ്ടാരോ കുമ്പിള്‍
കുപ്പായം തന്നു
ചന്തത്തില്‍ പൂന്തൊട്ടിലിലിട്ടൊരു
ചന്തയിലെത്തിച്ചേ
ചന്തുമ്മാവന്‍ ചില്ലറ നല്‍കി
സഞ്ചിയിലാക്കീലോ
എണ്ണയിലിട്ടു വറുത്തു തണുപ്പി-
ച്ചെന്നെ തിന്നോളൂ
കിച്ചടിയാക്കിച്ചൂടാറാതെന്‍
കൊച്ചേ തിന്നോളൂ
നന്നായ് വളരാനെല്ലാമറിയാ-
നെന്നെത്തിന്നോളൂ
3 comments:
പാവം പാവം പാവം ഞാനൊരു
പാവക്കായാണേ
ഒത്തിരിയൊത്തിരു മുള്ളുണ്ടേലും
ഒട്ടും കുത്തില്ലേ
ഉള്ളില്‍നിറയെ കയ്പ്പാണേലും
തുള്ളീം വിഷമില്ലേ
puthia kunjikkavitha
പന്തലതിട്ടപ്പോള്‍
വെള്ളോം വളവും ചുറ്റിക്കയറാന്‍
വള്ളീം തന്നപ്പോള്‍
പച്ചപ്പിട്ടു വളര്‍ന്നൂ എന്നെ
പെറ്റിട്ടെന്നമ്മ
കടലാസുംകൊണ്ടാരോ
:) kasari
വളരെ നന്നായിട്ടുണ്ട്.
Post a Comment