Friday, 9 March 2007

അയ്യൊ ഇതെന്തൊരു കലപ്പ (സിപ്‌)


മുണ്ടകന്‍ പാടമുഴുതുമറിക്കുവാന്‍
വണ്ടന്നൂറ്‍ നിന്നു കലപ്പയെത്തി
തണ്ടു വലിക്കുവാന്‍ കൂറ്റനാം കാളകള്‍
രണ്ടെണ്ണം മുന്നിലൊരുങ്ങിനിന്നു
കണ്ടമുഴുതപ്പോളയ്യയ്യോ കാണുന്നു
രണ്ടായ മണ്ണിതാ ഒന്നിക്കുന്നു
കണ്ടവര്‍ കണ്ടവര്‍ ചുണ്ടത്തു കൈവച്ചു
കണ്ടോയിതെന്തൊരു മായമയ്യൊ
രണ്ടായ്‌ പിളരേണ്ട മണ്ണു കലപ്പായാല്‍
വീണ്ടുമൊന്നാവുന്നു തമ്പുരാനെ

(രണ്ടു വിരലാല്‍ കുപ്പായത്തിലെ സിപ്‌ വലിച്ചിടുന്നത്‌)

4 comments:

G.manu said...

മുണ്ടകന്‍ പാടമുഴുതുമറിക്കുവാന്‍
വണ്ടന്നൂറ്‍ നിന്നു കലപ്പയെത്തി
തണ്ടു വലിക്കുവാന്‍ കൂറ്റനാം കാളകള്‍

"ണ്ട" കൊണ്ടൊരു കുസൃതിക്കവിത

Posted by G.manu

Nanda said...

മനുവണ്ണാ......ആ ഭാവനയുടെ മുന്നില്‍ കൂപ്പുകൈ..

അങ്കിള്‍. said...

ഞാനും സമ്മതിക്കുന്നു. നല്ല ഭാവന.
മാളവികക്കുട്ടി..., സുന്ദരിക്കുട്ടീ, ഏത്രാംക്ലാസ്സില്‍ പഠിക്കുന്നു.

കൃഷ്‌ | krish said...

"രണ്ടായ്‌ പിളരേണ്ട മണ്ണു കലപ്പായാല്‍
വീണ്ടുമൊന്നാവുന്നു തമ്പുരാനെ.."

kollaam.