
പത്രോസേട്ടന്‍ പത്രോസേട്ടന്‍
പത്രക്കാരന്‍ ചേട്ടന്‍
പത്രക്കെട്ടും വച്ചു ചവിട്ടും
പത്തുവെളുപ്പാന്‍ കാലം
മത്തീമയലേം വിറ്റു നടക്കും
മത്തായിച്ചന്‍ കണ്ടു
"പത്രോസേയെന്‍ പത്രോസേ പുതു
വാര്‍ത്തകളെന്താ ചൊല്ലൂ"
"മുത്തങ്ങായില്‍ മുന്തിരിപോലൊരു
മത്തങ്ങാക്കുല കണ്ടു
പത്തിരിവില്‍ക്കും പരമുച്ചേട്ടനു
പത്തരലക്ഷം കിട്ടി
ചാത്തന്നൂരൊരു പോത്തന്‍ കടുവ
പത്തായത്തില്‍ ചത്തു
പുത്തന്‍ വാര്‍ത്തകളിനിയും വേണേല്‍
പത്രം വാങ്ങിനിവര്‍ത്ത്"
പൂത്തിരിപോലൊരു പുഞ്ചിരി നല്‍കി
പത്രോസേട്ടന്‍ പോയി
"മത്തിക്കിന്നു വിലക്കുറവാണേ"
മത്തായിച്ചന്‍ കൂവി
5 comments:
പത്രോസേയെന്‍ പത്രോസേ പുതു
വാര്‍ത്തകളെന്താ ചൊല്ലൂ"
"മുത്തങ്ങായില്‍ മുന്തിരിപോലൊരു
മത്തങ്ങാക്കുല കണ്ടു
പത്തിരിവില്‍ക്കും പരമുച്ചേട്ടനു
പത്തരലക്ഷം കിട്ടി
ചാത്തന്നൂരൊരു പോത്തന്‍ കടുവ
പത്തായത്തില്‍ ചത്തു
puthia kunjikkavitha
മത്തീമയലേം വിറ്റു നടക്കും
മത്തായിച്ചന്‍ കണ്ടു
:):)
:) മനു, എങ്ങിനെ വരുന്നു ഈ കുട്ടികവിതകള്‍?
നന്നായിരിക്കുന്നു.
-സുല്‍
കുട്ടിക്കവിത നന്നായിട്ടുണ്ട്.
Adipoli kuttikavitha.....:)
Post a Comment