
പട്ടുനൂല്‍കൊണ്ടൊരു കൊട്ടാരമുണ്ടാക്കി
പട്ടാണി രാജ്യത്തെ രാജരാജന്
രാക്ഷസരാജാവിരുന്നു നടുക്കൊരു
രാജസിംഹാസനമൊന്നിലായി
വാളും പരിചയും വില്ലുമില്ലാ കൂടെ
ആളാരുമില്ല പരിചരിക്കാന്‍
കൊട്ടാരം കാണുവാനെത്തുന്ന കൂട്ടരെ
കെട്ടിവരിഞ്ഞുമുറുക്കിയിട്ടു
ഒട്ടുവിശക്കുമ്പോള്‍ കൂട്ടത്തിലൊന്നിനെ
വെട്ടിവിഴുങ്ങിയഹങ്കരിച്ചു
വട്ടുണ്ണി വണ്ടുമൊരിക്കല്‍ കടന്നല്ലൊ
വട്ടത്തിലുള്ളൊരാ കൊട്ടാരത്തില്‍
പെട്ടന്നുരാജാവു വന്നു കടും പാടു
പെട്ടവന് രക്ഷപെട്ടോടിയോടി
കുന്നില്‍മുകളിലെ പക്ഷിരാജാവിനെ
ചെന്നുകണ്ടെല്ലാം പറഞ്ഞുവല്ലോ
എത്തിയുടന്‍പക്ഷിരാജനാ ദുഷ്ടനെ
കൊത്തിയെടുത്തുപറന്നകന്നു..
3 comments:
പട്ടുനൂല്‍കൊണ്ടൊരു കൊട്ടാരമുണ്ടാക്കി
പട്ടാണി രാജ്യത്തെ രജരാജാന്
രാക്ഷസരാജാവിരുന്നു നടുക്കൊരു
രാജസിംഹാസനമൊന്നിലായി
വാളും പരിചയും വില്ലുമില്ലാ കൂടെ
ആളാരുമില്ല പരിചയിക്കാന്‍
കുട്ടികള്‍ക്കിതൊരു ചിലന്തിക്കഥ..വലിയവര്‍ക്ക് ഇത് നഥാരിയിലെ കൂട്ടക്കൊലപാതകക്കഥ. പക്ഷേ വലിയയവരുടെ കഥയില്‍ പക്ഷിരാജനും രാക്ഷസരാജാവും ഒന്നിക്കുമോ...കാടല്ലേ.. ഒന്നും പറയാന്‍ പറ്റില്ലല്ലോ
നന്നായിരിക്കുന്നു... വലിയവര്‍ക്കും ചെറിയവര്‍ക്കും ഒരു പോലെ ഒരു സന്ദേശം... ഹ്രിദയം നിറഞ്ഞ ആശംസകള്‍...
രാക്ഷസരാജാവേക്കാണ്ടായിരുന്നു.. വയറ്റി പിഴപ്പിനു വേണ്ടി ഒരു സ്വയം തൊഴില്‍ പദ്ധതി എന്നു കൂട്ടിയാല്‍ മതിയായിരുന്നു...അതും എത്ര മാന്യമായാ ഇരയെ വകവരുത്തുന്നതും കരുതിവെപ്പും..ക്രൂരമായി കൊത്തിക്കീറുന്നില്ലാല്ലോ...എനിക്കീ രാക്ഷസനെയാണിഷ്ടം.
Post a Comment