Thursday, 29 March 2007
മലയാളക്കരയെന്തുണ്ട്
മലയാളക്കരയെന്തുണ്ട്
മലയോരപ്പൂങ്കാറ്റുണ്ട്
മഞ്ഞുപൊതിഞ്ഞുകുണുങ്ങിയിരിക്കും
മന്ദാരപ്പൂങ്കാടുണ്ട്
കണ്ണുകവര്‍ന്നുകുലുങ്ങിയിരിക്കും
കന്നിനിലാവിന് കുളിരുണ്ട്
കൈതവരമ്പില്‍ പൂവുണ്ട്
കൈതവമില്ലാപ്പുഴയുണ്ട്
പുഴയുടെ കൈയില്‍ പുതുമഴ നല്കിയ
പൊന്നോളപ്പൂഞ്ചെപ്പുണ്ട്
ചെപ്പിന്നുള്ളില്‍ മുത്തുണ്ട് ആ
മുത്തിനൊത്തിരിയഴകുണ്ട്
കളിചിരിപറയാനോടിവരുന്നൊരു
കല്യാണിപ്പൂങ്കിളീയുണ്ട്
കിളിയുടെ ചുണ്ടില്‍ പാടം നല്കിയ
കിലുകിലെ മിന്നും നെല്ലുണ്ട്
നാലുമണിക്കു വിടര്‍ന്നു ചിരിക്കും
നാടന്‍ ചെടിയുടെ പൂവുണ്ട്
നാലുവെളുപ്പിനുണര്‍ന്നു വിളിക്കും
വാലന്‍ കോഴിച്ചേലുണ്ട്
അത്തപ്പൂക്കളമുറ്റത്തമ്പിളി
യെത്തിമിനുക്കും രാവുണ്ട്
ഒത്തിരിയൊത്തിരിമധുരം നിറയും
ചിത്തിരവാഴക്കൂമ്പുണ്ട്
പിച്ചിവിടര്‍ന്നുമണക്കും മുറ്റ-
ത്തച്ചിങ്ങായുടെ നിരയുണ്ട്
തെങ്ങോലപ്പൂന്തുമ്പത്താടും
കുഞ്ഞാറ്റപ്പൂങ്കൂടുണ്ട്
വെള്ളിപുതച്ചകരിമ്പിന്‍ പാടം
തുള്ളിയുതിര്‍ക്കും കുളിരുണ്ട്
വെള്ളിത്തണ്ടുമണക്കും തൊടിയില്‍
വെള്ളാരപ്പൊന്‍ കല്ലുണ്ട്
Subscribe to:
Post Comments (Atom)
10 comments:
മലയാളക്കരയെന്തുണ്ട്
മലയോരപ്പൂങ്കാറ്റുണ്ട്
മഞ്ഞുപൊതിഞ്ഞുകുണുങ്ങിയിരിക്കും
മന്ദാരപ്പൂങ്കാടുണ്ട്
കണ്ണുകവര്‍ന്നുകുലുങ്ങിയിരിക്കും
കന്നിനിലാവിന് കുളിരുണ്ട്
കൈതവരമ്പില്‍ പൂവുണ്ട്
കൈതവമില്ലാപ്പുഴയുണ്ട്
എന്റീശ്വൊരാ. ഇത്രയൊക്കെ നമുക്കുണ്ടായിട്ടാണോ, ഇവിടെയൊന്നും ശരിയല്ലായെന്നും പറഞ്ഞ് ഒരാള്‍ കേരളം വിട്ട് പോയത്.
നന്നായിട്ടുണ്ട് :-)
നന്നായിരിക്കുന്നു മനൂസേ..ബൂലോഗത്തിനൊരു കാലികപ്രാധാന്യമുള്ള പോസ്റ്റാ ഇത് :)
....
ഒത്തിരി ഇഷ്ടമായ്....
ഇതെല്ലാം എന്നും നമ്മുടെ നാട്ടില്‍ ഉണ്ടായിരിക്കട്ടെ
( (:-) )
നന്നായിരിക്കുന്നു, മനൂ!
കവിത നന്നായിരിക്കുന്നു.. എഴുതുന്നിടത്തോളം പാടില്ലല്ലോ വിമര്‍ശിക്കുന്നതിനു..
പക്ഷേ തെങ്ങോലപ്പൂ എന്ന പ്രയോഗവും...
വെള്ളി പുതച്ച കരിമ്പിന്‍തോട്ടവും... എന്ന പ്രയോഗവും എത്ര മാത്രം ശരിയാകുന്നു.. ഒരു ഭംഗിക്കു കരിമ്പിന് തോട്ടത്തില്‍ വെയിലടിക്കുമ്പോള്‍ വെള്ളിനിറമാകുമെന്നു (പൂത്തെങ്കില്‍)പറയാമെങ്കില്കൂടെ തെങ്ങോലപ്പൂ എന്നത് ഒട്ടും ശരിയാകുന്നില്ലല്ലോ സുഹൃത്തേ...
നന്നായിരിക്കുന്നു കേട്ടോ. അഭിനന്ദനങ്ങള്‍. ഇനിയുമെഴുതൂ.
പ്രിയപ്പെട്ട വെല്‍. വിഷര്‍
സൂക്ഷ്മമായി വായിച്ച് അഭിപ്രായം പറഞ്ഞതിനു നന്ദി
തെങ്ങോലപ്പൂ..വില്‍ നിന്നില്ല്ല...തെങ്ങോലപ്പൂന്തുമ്പ്..ഒരു വാക്കിനൊപ്പം പൂ..ചേര്‍ത്താല്‍ മനോഹരം എന്ന് കിട്ടുമല്ലൊ..അതുകൊണ്ട് പൂത്തുമ്പിനു മനോഹരമായ് തുമ്പു എന്ന് കൊടുത്തു.. അല്പം ദുസ്വാതന്ത്ര്യം എടുത്തു എന്നു കൂട്ടിക്കൊള്ളൂ
കരിമ്പിന് പാടം പൂത്താല്‍ ശരിക്കും വെള്ളിപുതച്ചപോലെ യല്ലെ.. ഞാന്‍ കണ്ടിട്ടുണ്ട്..വെളുത്ത സോഫ്റ്റ് പൂവ്.. ഒരു പാട് നന്ദി.. കവിതയ്ക്കുള്ളില്‍ കയറിയതിനു...
നല്ല താളമുള്ള ഒരു കവിത.നന്നായിട്ടുണ്ട് മനു
Post a Comment