Wednesday 3 October 2007

നാലുമണിയ്ക്കു വിരിഞ്ഞ പൂവേ


നാലുമണിയ്ക്കു വിരിഞ്ഞ പൂവേ
നല്ലോണമൊന്നു ചിരിച്ച പൂവേ
നാടോടിക്കാറ്റിന്‍റെ കാതിലെന്തോ
നാണം കുണുങ്ങിപ്പറഞ്ഞ പൂവേ
നിന്നെ ഞാനൊന്നു തഴുകീടുമ്പോള്‍
എന്തേ കവിളു തുടുത്തു പൂവേ
നല്ല ഞൊറിയുടുപ്പിട്ടു നില്‍ക്കും
നിന്നടുത്തോടി ഞാനെത്തിപൂവേ
ഒന്നു കൂടൊന്നു കുണുങ്ങു പൂവേ
കന്നിമഴപൊഴിയുന്ന മുമ്പേ

16 comments:

G.MANU said...

നാലുമണിയ്ക്കു വിരിഞ്ഞ പൂവേ
നല്ലോണമൊന്നു ചിരിച്ച പൂവേ
നാടോടിക്കാറ്റിന്‍റെ കാതിലെന്തോ
നാണം കുണുങ്ങിപ്പറഞ്ഞ പൂവേ

ഹരിശ്രീ said...

നാലു മണിപ്പൂവിനെപ്പറ്റി നന്നായി വിവരിച്ചിട്ടുണ്ട് കവിതയില്‍...

ആശംസകള്‍

ശ്രീ said...

“നിന്നെ ഞാനൊന്നു തഴുകീടുമ്പോള്‍
എന്തേ കവിളു തുടുത്തു പൂവേ”

മനുവേട്ടാ...
കുഞ്ഞു കവിത മനോഹരം!
:)

സഹയാത്രികന്‍ said...

നന്നായിരിക്കുന്നു മനുജി...

:)

മഴത്തുള്ളി said...

മനു,

നാലുമണിപ്പൂവിനേക്കുറിച്ചുള്ള കവിത നന്നായിരിക്കുന്നു.

simy nazareth said...

മനുവേ, നന്നായിട്ടുണ്ട്.

കന്നിമഴയത്ത് പൂവിനൊരു കുട..

ഉപാസന || Upasana said...

:)
upaasana

മയൂര said...

കവിത മനോഹരമായിരിക്കുന്നു...

Typist | എഴുത്തുകാരി said...

നാലുമണിപൂ എന്തു സുന്ദരിയായിരിക്കുന്നു. എന്താ അവളുടെ നിറം.

ചീര I Cheera said...

പതിവു പോലെ,ഈ നാലുമണി പൂവിനേയും വളരെ ഇഷ്ടമായി...

Sethunath UN said...

മ‌നൂ മ‌നോഹ‌രാ.. കവിത മനോഹ‌ര‌ം.

അപ്പു ആദ്യാക്ഷരി said...

കുഞ്ഞിപ്പൂവിന്റെ കവിത ചൊല്ലാന്‍..
എന്തൊരുചന്ദമെന്‍ കൂട്ടുകാരേ..

മനൂ, നന്നായിട്ടുണ്ട്, വളരെ വളരെ!!

കുഞ്ഞന്‍ said...

സുന്ദരിയാണിവള്‍....:)

സുല്‍ |Sul said...

അസര്‍മുല്ലപൂവേ
അഴകിന്‍ നിലാവേ....

മനു നന്നായിരിക്കുന്നു.

-സുല്‍

Sanal Kumar Sasidharan said...

സന്തോഷം :)

ശ്രീലാല്‍ said...

സുന്ദരിപ്പൂ.....
പൂപോലെ സുന്ദരം കവിതയും. :)