Wednesday 10 October 2007

പുള്ളിപ്പുതപ്പിന്‍റെയുള്ളിലുറങ്ങുന്നു


പുള്ളിപ്പുതപ്പിന്‍റെയുള്ളിലുറങ്ങുന്നു
വെള്ളനിറമുള്ള വേലു മാമന്‍
അമ്മായി വന്നൊരു ഞെക്കു കൊടുത്തപ്പോള്‍
അമ്പോ പുറത്തേക്കു ചാടി മാമന്‍
നാരുകള്‍ തീര്‍ത്തോരു മെത്തപ്പുറത്തേക്കു
നേരേ മറിഞ്ഞു കിടന്നു മാമന്‍
കാലത്തേ തന്നൊരു കല്ലന്‍ ഗുഹയുടെ
ഉള്ളിലേക്കോടി മറഞ്ഞു മാമന്‍

(രാവിലെ ടൂത്ത്‌പേസ്റ്റ്‌ ബ്രഷിലേക്ക്‌)

12 comments:

G.MANU said...

പുള്ളിപ്പുതപ്പിന്‍റെയുള്ളിലുറങ്ങുന്നു
വെള്ളനിറമുള്ള വേലു മാമന്‍
അമ്മായി വന്നൊരു ഞെക്കു കൊടുത്തപ്പോള്‍

ചന്ദ്രകാന്തം said...

...പിന്നെ,പ്പതഞ്ഞു, നിറഞ്ഞൂ മറിഞ്ഞിങ്ങു-
മണ്ണില്‍,പ്പുതഞ്ഞൂ മയങ്ങി മാമന്‍..!!!

ശ്രീ said...

ആഹാ... അതു കലക്കി.
ചന്ദ്രകാന്തം ചേച്ചിയുടെ കമന്റും നന്നായി.
:)

Sanal Kumar Sasidharan said...

സ്റ്റൈല്‍ :)

സു | Su said...

മനൂ :) നന്നായിട്ടുണ്ടല്ലോ.

വേണു venu said...

വേലു മാമന്‍ പാവം.:)

ചീര I Cheera said...

നല്ല കൌതുകം തോന്നുന്ന കുട്ടിക്ക്കവിതകളാണെല്ലാം മനൂ..
വേഗം കഴിഞ്ഞു പോയല്ലോ എന്നു തോന്നും വായിച്ചു കഴിഞ്ഞാല്‍..

naveen said...

ഈ കുട്ടിക്കവിത എനിക്കിഷ്ടമായി. ഇവിടെ പുതിയതായതിനാല്‍ വെറുതെ കാടുകയറിയലഞ്ഞപ്പോള്‍ കണ്ടതാണു മനുവിനെ. സന്തോഷം.

പി.സി. പ്രദീപ്‌ said...

മനു,

കുട്ടിക്കവിത വളരെ ഇഷ്ടപ്പെട്ടു.

ചന്ദ്രകാന്തം എഴുതിയ വരികളും കൂടി ചേര്‍ന്നിരുന്നെങ്കില്‍ കൂടുതല്‍ മനോഹരമായേനെ.:)

അപ്പു ആദ്യാക്ഷരി said...

മനൂ ഇതിപ്പോഴേ കണ്ടുള്ളൂ.

നന്നായി. ചന്ദ്രകാന്തത്തിന്റെ വരികളും സുന്ദരം.

Harold said...

നന്നായിരിക്കുന്നു മനൂ
പല്ലു തേക്കാന്‍ മടിയാ മോള്‍ക്ക്...നാളെ ഇതൊന്നു പാടി നോക്കാം..

Harold said...

നന്നായിരിക്കുന്നു മനൂ
പല്ലു തേക്കാന്‍ മടിയാ മോള്‍ക്ക്...നാളെ ഇതൊന്നു പാടി നോക്കാം..