Wednesday 7 March 2007

കഷ്ടം കഷ്ടം പട്ടിക തലയില്‍ ഒട്ടും കയറുന്നില്ലല്ലൊ


"കഷ്ടം കഷ്ടം പട്ടിക തലയില്‍
ഒട്ടും കയറുന്നില്ലല്ലൊ
ആറെട്ടേഴേട്ടറുപത്തെട്ടെ-
ന്നറിയാതോതിപ്പോകുന്നേ
സാറേ സാറേ ഞങ്ങടെ കാര്യം
സീറോയായിപ്പോകുന്നേ
തൊട്ടുഗുണിക്കാന്‍ യന്ത്രമൊരെണ്ണം
തൊട്ടരികത്തായുള്ളപ്പോള്‍
എന്തിനു സാറെ വെറുതേയിങ്ങനെ
തൊന്തരവോരോന്നുണ്ടാക്കി
ഈരെട്ടുരുപത്തെട്ടെന്നേയീ
പൊട്ടന്‍ തലയില്‍ വരുവുള്ളൂ
പട്ടികപടിയെട ലുട്ടാപ്പീ നീ
ചുട്ടടി നല്‍കും കുട്ടന്‍ സാറ്‍"

"ആരാടാ ആ പുറകില്ലെ ബഞ്ചില്‍
ആരവമുണ്ടാക്കീടുന്നു
പട്ടിക ചൊല്ലാന്‍ പറ്റുന്നില്ലേല്‍
വീട്ടില്‍ പോകട കുട്ടപ്പാ"

"കുട്ടന്‍ സാറെ ഞാനല്ലിവനാ
മൊട്ടത്തലയന്‍ കുട്ടായീ
പട്ടികയൊന്നു പറഞ്ഞുകൊടുത്താല്‍
പൊട്ടാസൊന്നു തരാമെന്ന്"

11 comments:

G.MANU said...

കഷ്ടം കഷ്ടം പട്ടിക തലയില്‍
ഒട്ടും കയറുന്നില്ലല്ലൊ
ആറെട്ടേഴേട്ടറുപത്തെട്ടെ-
ന്നറിയാതോതിപ്പോകുന്നേ
സാറേ സാറേ ഞങ്ങടെ കാര്യം
സീറോയായിപ്പോകുന്നേ
തൊട്ടുഗുണിക്കാന്‍ യന്ത്രമൊരെണ്ണം
തൊട്ടരികത്തായുള്ളപ്പോള്‍
എന്തിനു സാറെ വെറുതേയിങ്ങനെ

puthia kunjikkavitha

പ്രിയംവദ-priyamvada said...

മരത്തണലിരുന്നു തലയൊക്കെ ആട്ടി എല്ലാരും ഉറക്കെ ഈണത്തില്‍ ചൊല്ലി പഠികുന്ന ചിത്രം ഓര്‍മിച്ചു..
qw_er_ty

Anonymous said...

കുതൃതികളുടെ ലൊകത്തെ ഒരു കുസൃതി കവിത... മനോഹരം മനു

ലിഡിയ said...

ഇതൊക്കെ ഏതെങ്കിലും കുസൃതികുടുക്കകളെ പഠിപ്പിക്കാന്‍ തോന്നുന്നല്ലോ മനു :)

നന്നായിരിക്കുനു.

-പാര്‍വതി.

അപ്പു ആദ്യാക്ഷരി said...

മനൂ, നമ്മള്‍ പണ്ട് പട്ടിക ഈണത്തില്‍ പഠിച്ചത് അത് മലയാളത്തിലായതുകൊണ്ടാ.. ഇപ്പോഴത്തെ കുട്ട്യോള്‍ക്ക് ഇംഗ്ലീഷില്‍ പട്ടിക ഈണത്തില്‍ ചൊല്ലാന്‍ പറ്റാത്തതിന്റെ തൊന്തരവ് എന്തൊക്കെയാണെന്നറിയാമോ?

sandoz said...

മനൂ..മാഷിന്റെ കുഞ്ഞിക്കവിതകള്‍ എല്ലാം കൊള്ളാം കേട്ടോ......വായിച്ചു പോകാന്‍ നല്ല രസം..നല്ല താളത്തില്ലാ എല്ലാം....

സു | Su said...

മനൂ :) കവിതകളൊക്കെ ഉഷാറാവുന്നുണ്ട്. ഇത് ഇന്നാണ് വായിച്ചത്. പീപ്പിക്കവിതയും വായിച്ചു.

Anonymous said...

ചൊല്ലാന്‍ നല്ല സുഖമുള്ള കവിതകള്‍.
ഒരു സംശയം, "പട്ടികപടിയെട ലുട്ടാപ്പീ" ആണോ ശരി അതോ "പട്ടികപഠിയെട ലുട്ടാപ്പീ" ആണോ..?

തോക്കായിച്ചന്‍ said...

ഈണത്തില്‍ വായിക്കാനും രസിക്കാനും പട്ടിയ കവിതകള്‍.. എല്ലാം നന്നായിരിക്കുന്നു

Anonymous said...

മികച്ച കേരള ബ്ലൊഗ്‌ തിരഞ്ഞെടുക്കൂ, സമ്മാനം നേടൂ!

ആവനാഴി said...

“പഠിക്കൂ” എന്നതാണു ശരി. എന്നാല്‍, കവിക്ക് ഒരു പോയറ്റിക് ലൈസന്‍സു കൊടുക്കാം. അപ്പോള്‍
“പട്ടികപടിയെട ലുട്ടാപ്പീ ” എന്നു പറയുന്നതില്‍ ദോഷമില്ലെന്നു തോന്നുന്നു.

കവിത നന്നായിരിക്കുന്നു.