Thursday, 8 March 2007

പാപ്പീ പാപ്പീ ചൊല്ലാമൊയീ പീപ്പിയിതെങ്ങനെയുണ്ടാക്കി


"പാപ്പീ പാപ്പീ ചൊല്ലാമൊയീ
പീപ്പിയിതെങ്ങനെയുണ്ടാക്കി
പപ്പാവാങ്ങിത്തന്നതുപോല-
ല്ലപ്പീയെന്തൊരു ശബ്ദമെടാ"

"അന്തോണീയൊരു പീപ്പിക്കായി-
ട്ടെന്തിനു ചില്ലറ കളയേണം?
തെങ്ങോലക്കാല്‍ മെല്ലെയടര്‍ത്തീ-
ട്ടിങ്ങനെയൊന്നുചുരുട്ടിയെട്‌
കൊച്ചീറ്‍ക്കില്‍ത്തുണ്ടറ്റത്തിങ്ങനെ
കുത്തിയിറക്കിയൊരുക്കിയെട്‌
കുഞ്ഞറ്റത്തൊരു ഞെക്കുകൊടുത്താല്‍
കുഞ്ഞേ നിന്നുടെ പീപ്പി റെഡി

പപ്പായോടുപറഞ്ഞേക്കൂ ഇനി
പീപ്പിക്കാശിനു മുട്ടായി... "

4 comments:

G.MANU said...

പാപ്പീ പാപ്പീ ചൊല്ലാമൊയീ
പീപ്പിയിതെങ്ങനെയുണ്ടാക്കി
പപ്പാവാങ്ങിത്തന്നതുപോല-
ല്ലപ്പീയെന്തൊരു ശബ്ദമെടാ"


ഓലപ്പീപ്പി.. പുതിയ കുഞ്ഞിക്കവിത

Sona said...

കുഞ്ഞി കവിത ഇഷ്ടായി,ഈണത്തില്‍ ചൊല്ലുകയും ചെയ്തുട്ടൊ..

സുന്ദരന്‍ said...

ഇതും മനോഹരമായിരിക്കുന്നു മനു മാഷേ....എന്താണീ ഒഴുക്കിന്റെ രഹസ്യം

(സന്ദര്‍ഭത്തിനനുസരിച്ചുള്ള ഈ ചിത്രങ്ങള്‍ എവിടേനിന്നു കിട്ടുന്നു...കോപ്പീറൈറ്റ്‌!!!....)

ആവനാഴി said...

ഇഷ്ടായീട്ടോ. ഒരു കുഞ്ഞുണ്ണിക്കവിതപോലെ സുഭഗം, സുന്ദരം.

വീണ്ടും എഴുതൂ കുഞ്ഞിക്കവിതകള്‍!