Monday, 12 March 2007
അമ്മയടുക്കളക്കോണിലിരുന്നിത്ര കണ്ണുതുടക്കുന്നതതെന്തിനച്ഛാ
അമ്മയടുക്കളക്കോണിലിരുന്നിത്ര
കണ്ണുതുടക്കുന്നതതെന്തിനച്ഛാ
ഉള്ളിയരിഞ്ഞുതളര്‍ന്നതിനാലാണോ
ഉള്ളം ഉരുകി തിളച്ചാതാണൊ
മുറ്റമടിച്ചുകിതച്ചതിനാലാണോ
മുട്ടൊന്നു പൊള്ളിത്തുടുത്തിട്ടാണോ
കുന്നുപോല്‍പാത്രം കഴുകിത്തുടക്കുമ്പോള്‍
കുഞ്ഞുകൈ തെല്ലു മുറിഞ്ഞിട്ടാണോ
കണ്ണിമാങ്ങയുപ്പു തെല്ലുപുരട്ടുമ്പോള്‍
ഉണ്ണിബാല്യത്തെയിന്നോര്‍ത്തിട്ടാണോ
വെള്ളം നനച്ചു തറതുടയ്ക്കുന്നേരം
തെല്ലുകാല്‍തെറ്റിമറിഞ്ഞിട്ടാണൊ
ആകെമൂടുന്നൊരാ കുപ്പായച്ചൂടിലെ
ആറാത്തചൂടില്‍തളര്‍ന്നതാണോ
ചാരംകരിവീണ മേനിയില്‍ പണ്ടത്തെ
ചാരുത ഉള്ളിലൊന്നോര്‍ത്തതാണോ
ചോദിച്ചു ഞാന്‍ പലവട്ടവും, ഉത്തരം
സീതേ നീയിപ്പോഴറിയേണ്ടെന്ന്
കുഞ്ഞാണു നീ വളരുമ്പൊളറിഞ്ഞിടും
പെണ്ണായ നൊമ്പരമൊക്കെയെന്ന്
അച്ഛനുംകൂടൊന്നു ചെല്ലുമോ അമ്മതന്‍
കൊച്ചുപണികളെ പങ്കുവക്കാന്‍
മോറിയും നീറിയുമോടിയും കണ്ണുനീറ്
വാരിയും അമ്മ തളരുകല്ലേ?
Subscribe to:
Post Comments (Atom)
13 comments:
അമ്മയടുക്കളക്കോണിലിരുന്നിത്ര
കണ്ണുതുടക്കുന്നതതെന്തിനച്ഛാ
ഉള്ളിയരിഞ്ഞുതളര്‍ന്നതിനാലാണോ
ഉള്ളം ഉരുകി തിളച്ചാതാണൊ
മുറ്റമടിച്ചുകിതച്ചതിനാലാണോ
മുട്ടൊന്നു പൊള്ളിത്തുടുത്തിട്ടാണോ
അമ്മയും കുഞ്ഞും ഒരു കുഞ്ഞി(?) കവിത
മനുവിന്റെ കുഞ്ഞിക്കവിതകള് ഓരോന്നും മനോഹരം. :)
മോറിയും നീറിയുമോടിയും കണ്ണുനീറ്
വാരിയും അമ്മ തളരുകല്ലേ?
sundaram lalitham manoharam
കുഞ്ഞിക്കവിതയല്ല...
ഇതൊരു മനോഹരമായ അമ്മക്കവിത.
അമ്മ അനുഭവിക്കുന്ന കഷ്ടപ്പാടുകളെ മനോഹരമായി വര്‍ണ്ണിച്ചിരിക്കുന്നു. പക്ഷേ, അമ്മ ഇതൊക്കെ സന്തോഷപൂര്‍വ്വം ചെയ്യുകയല്ലേ പതിവ്, അല്ലാതെ അടുക്കളക്കോണിലിരുന്ന് കണ്ണ് തുടയ്ക്കുമോ?
ചാരംകരിവീണ മേനിയില്‍ പണ്ടത്തെ
ചാരുത ഉള്ളിലൊന്നോര്‍ത്തതാണോ
കുഞ്ഞു കവിതകളിലെ ഇങ്ങനെയുള്ള വരികളിലാണു് ഞാന്‍ മനുവിനെ എന്നും വായിക്കുന്നതു്.:)
എനിക്കിഷ്ടപ്പെട്ടു..
കുഞ്ഞിക്കവിതയിലെ വല്യകവിത
qw_er_ty
മനു: ഇനി അമ്മയെ പൊന്നുപോലെ നോക്കണം.... ഭര്യയേയും. നല്ല കവിത... ഭാര്യയെ പാത്രം കഴുകാനൊക്കെ.. ഒന്നു സഹാക്കണമെന്നുണ്ടാകും...തേച്ചു വെച്ചാല്‍ മതി കഴുകല്‍ അവളാവും എന്നാവും ആദ്യം ഡിമാന്റ്.. സോപ് തേക്കാന്‍ തുടങ്ങിയാല്‍ പിന്നെ.. അവളുടെ ഡയലോഗു മാറും.
വളരെയധികം ഇഷ്ടമായി..
qw_er_ty
സീരിയല്‍ കണ്ടിട്ടാണോ കരയുന്നത്....?
കണ്ണിമാങ്ങയുപ്പു തെല്ലുപുരട്ടുമ്പോള്‍
ഉണ്ണിബാല്യത്തെയിന്നോര്‍ത്തിട്ടാണോ
വെള്ളം നനച്ചു തറതുടയ്ക്കുന്നേരം
തെല്ലുകാല്‍തെറ്റിമറിഞ്ഞിട്ടാണൊ
manasil kollunna varikal...
ഹായ് കൊള്ളാല്ലോ ഈ കുഞ്ഞി വലിയ ചിന്തകള്‍.
സുന്ദരം
കിടിലം....!!!!!!
ആകെമൂടുന്നൊരാ കുപ്പായച്ചൂടിലെ
ആറാത്തചൂടില്‍തളര്‍ന്നതാണോ
ചാരംകരിവീണ മേനിയില്‍ പണ്ടത്തെ
ചാരുത ഉള്ളിലൊന്നോര്‍ത്തതാണോ ....
വളരെ സരളമായ വരികളില്‍ ഒരു ഘനഗം ഭീര സത്യം!!! ചിന്തിപ്പിക്കുന്ന കവിത!!
Post a Comment