Friday 16 March 2007

പൌലോസുചേട്ടണ്റ്റെ കൈയിലെ പാലൈസ്


(കുഞ്ഞുങ്ങളെ അടുത്തുപോവല്ലെ . അതു മിന്നാമിന്നിയല്ല)

പൌലോസു ചേട്ടണ്റ്റെ ചുണ്ടിലുണ്ടേ
പാലൈസു പോലുരു മിന്നാമിന്നി
ഒന്നു നുണയുമ്പോള്‍ മിന്നുമല്ലോ
പിന്നെയിടാക്കൊന്നു മങ്ങുമല്ലൊ
ചാരിയിരുന്നു പുകയെടുക്കും
ചാരമിടക്കൊന്നു ഞൊട്ടിയിടും
ചിന്തിച്ചിരുന്നു വളയമൊന്നു
ചുണ്ടുവളച്ചുപുറത്തുവിടും
മഞ്ഞയരഞ്ഞാണമെത്തുവോളം
ആഞ്ഞു വലിച്ചതില്‍ നോക്കുമല്ലോ
കുറ്റികെടുത്തിവലിച്ചെറിഞ്ഞു
കുത്തിയിരുന്നു ചുമയ്ക്കുമല്ലൊ
പൊന്നേയീ ശീലം കളയൂവെന്ന്
പൊന്നമ്മച്ചേച്ചി കയര്‍ക്കുമല്ലൊ
ഇന്നൂടെയുള്ളെടീയെന്നു ചൊല്ലി
ഒന്നൂടെയൊന്നു കൊളുത്തുമല്ലൊ
ചെല്ലക്കിടാങ്ങളെ മാറിനില്‍ക്കൂ
ഉള്ളില്‍ വിഷപ്പുകയേറ്റിടാതെ..

6 comments:

G.MANU said...

പൌലോസു ചേട്ടണ്റ്റെ ചുണ്ടിലുണ്ടേ
പാലൈസു പോലുരു മിന്നാമിന്നി
ഒന്നു നുണയുമ്പോള്‍ മിന്നുമല്ലോ
പിന്നെയിടാക്കൊന്നു മങ്ങുമല്ലൊ
ചാരിയിരുന്നു പുകയെടുക്കും
ചാരമിടക്കൊന്നു ഞൊട്ടിയിടും

puthia kunjikkavitha

Anonymous said...

ചാരിയിരുന്നു പുകയെടുക്കും
ചാരമിടക്കൊന്നു ഞൊട്ടിയിടും
ചിന്തിച്ചിരുന്നു വളയമൊന്നു
ചുണ്ടുവളച്ചുപുറത്തുവിടും
മഞ്ഞയരഞ്ഞാണമെത്തുവോളം
ആഞ്ഞു വലിച്ചതില്‍ നോക്കുമല്ലോ

annaa ithum super!

Unknown said...

പ്രീയപ്പെട്ട മനൂ,കുഞ്ഞിക്കവിതകള്‍ ഒന്നിനൊന്ന് മെച്ചം.... മുതിര്‍ന്നവര്‍ക്കും ആസ്വാദനാമൃതം !!

സ്വാര്‍ത്ഥന്‍ said...

നാട്ടിലേക്കുള്ള പാക്കിംഗില്‍ ഒന്ന് ഈ “കല്ലുപെന്‍സിലാണ്,” പുത്രന്മാരുടെ മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ;)

കോപ്പീറൈറ്റ് വീട്ടിലോട്ടെത്തിക്കാം ട്ടൊ :)

അപ്പു ആദ്യാക്ഷരി said...

Very nice, as usual. Congratulations.

സുന്ദരന്‍ said...

മനു ഈ പൗലോസുചേട്ടന്‍ എന്റെ പട്ടാളം അപ്പൂപ്പനല്ലെ....

എടാ...നാട്ടുകവലയില്‍ ഞാന്‍ നിന്റെ അപ്പൂപ്പനെക്കുറിച്ചോരു പോസ്റ്റിട്ടതിന്റെ പ്രതികാരമല്ലെ ഇതെന്നു സംശയിക്കുന്നു...

എന്തായാലും കുഞ്ഞുകവിത സൂപ്പറായി...അടിപൊളി...