Saturday, 17 March 2007
ചായക്കടയിലെ അനിയത്തീ..
ചായക്കടയിലെ ചാരം പുരണ്ടേറെ
ചാരുത മങ്ങിയ പെണ്‍കുരുന്നേ
പത്തുവയസിലെ കൊച്ചു കുസൃതിയെ
പാത്രം കഴുകിക്കളയുവോളെ
പേരുചോദിക്കുമ്പോഴൊന്നും പറയാതെ
പേരക്കാപുഞ്ചിരി നല്‍കുന്നോളെ
വാടിയ നെറ്റിയില്‍ പാറുന്ന ചെമ്മുടി
മാടിയൊതുക്കി ഞാന്‍ തന്നിടട്ടെ
ഒട്ടുവിയര്‍പ്പുമണിപടരുമിളം
നെറ്റിയില്‍ ഞാനൊരു പൊട്ടിടട്ടെ
സ്വപ്നങ്ങളില്ലാത്ത കുഞ്ഞുമിഴികളില്‍
സ്വല്‍പ്പം മഷിയെടുത്തൊന്നിടട്ടെ
കൊച്ചുമുറിവുകള്‍ വീണനിന്‍ കൈകളില്‍
കുപ്പിവളകളണിയിക്കട്ടെ
പിന്നിയൊരീപഴഞ്ചേലഴിച്ചൊരു
കിന്നരിപ്പാവാട നല്‍കിടട്ടെ
അക്ഷരംവീഴാത്ത കുഞ്ഞുമനസില്‍ ഞാന്‍
അച്ഛനും അമ്മയും കോറിടട്ടെ
ഒന്നും പറയാതെ കൈയിലെ ചാരത്താല്‍
പിന്നെയുമെന്തോ വരയ്ക്കുന്നു നീ
പുസ്തകമേന്തി കളിച്ചു നീങ്ങുമൊരു
കുട്ടിയെ നോക്കിച്ചിരിക്കുന്നു നീ
കാത്തിരിക്കാമൊരുജന്‍മവും കൂടി നീ
കൊച്ചനുജത്തിയായെത്തുമെങ്കില്‍....
മുറ്റത്തെമുല്ലയും പിച്ചിയും മന്ദാര
മൊട്ടും നിനക്കായി കാത്തുവക്കാം
Subscribe to:
Post Comments (Atom)
6 comments:
ചായക്കടയിലെ ചാരം പുരണ്ടേറെ
ചാരുത മങ്ങിയ പെണ്‍കുരുന്നേ
പത്തുവയസിലെ കൊച്ചു കുസൃതിയെ
പാത്രം കഴുകിക്കളയുവോളെ
പേരുചോദിക്കുമ്പോഴൊന്നും പറയാതെ
പേരക്കാപുഞ്ചിരി നല്‍കുന്നോളെ
വാടിയ നെറ്റിയില്‍ പാറുന്ന ചെമ്മുടി
മാടിയൊതുക്കി ഞാന്‍ തന്നിടട്ടെ
puthia kunjikkavitha
adipoli
ella kavithakalum vayikkarundu
adutha kavithakkay kathirikkunnu
gafoor dubai
മനു.ഹൃദയത്തില്‍ തൊടുന്ന ഒരു കവിത... ഇതിനെ കുഞ്ഞിക്കവിത എന്നു വിളിക്കാമോ?(പൂഞ്ചേലയഴിച്ച് " എന്നല്ലേ.. തെറ്റു തിരുത്തുമല്ലൊ
very good keep it up!!
എനിക്കു വളരെ ഇഷ്ടപെട്ടു ഈ കവിത.
കവിത ഇഷ്ടപ്പെട്ടു.കവിതയിലെ നന്മയും.
Post a Comment