Wednesday, 21 March 2007

ആലീസും അമ്മച്ചിയും തമ്മില്‍ ഒരു കൊച്ചുവര്‍ത്തമാനം


"പള്ളീപ്പൊയിത്തുള്ളിവരുന്നൊരു
പുള്ളിയുടുപ്പിട്ടാലീസേ
പള്ളിക്കൂടമടച്ചില്ലേ പൂ-
പ്പള്ളിലെന്നാ പോവുന്നേ
വെള്ളക്കാരുടെനാട്ടില്‍ നിന്നും
വല്ല്യപ്പച്ചന്‍ വന്നീലേ
വെള്ളക്കാറില്‍ അപ്പയ്ക്കൊപ്പം
വേളാംകണ്ണീല്‍ പോണില്ലേ
കള്ളച്ചിരിയും കൈവളയും കൊ-
ണ്ടുള്ളന്നൂരില്‍ പോണില്ലേ
വള്ളത്തേലൊന്നാടിയിരിക്കാന്‍
വെള്ളങ്കടവില്‍ പോണില്ലേ
ഉള്ളുതുറന്നിട്ടെന്തായൊന്നും
കള്ളിപ്പെണ്ണേ മിണ്ടാത്തെ"

"വെള്ളിത്തോടത്തുമ്പുകുലുക്കി
വെള്ളം കോരുന്നമ്മച്ചീ
വെള്ളേപ്പത്തിനുകൂട്ടാനെന്താ
ഉള്ളിക്കറിയോ പപ്പാസോ?"

10 comments:

G.MANU said...

"പള്ളീപ്പൊയിത്തുള്ളിവരുന്നൊരു
പുള്ളിയുടുപ്പിട്ടാലീസേ
പള്ളിക്കൂടമടച്ചില്ലേ പൂ-
പ്പള്ളിലെന്നാ പോവുന്നേ
വെള്ളക്കാരുടെനാട്ടില്‍ നിന്നും
വല്ല്യപ്പച്ചന്‍ വന്നീലേ

പുതിയ കുഞ്ഞിക്കവിത

സാജന്‍| SAJAN said...

"വെള്ളിത്തോടത്തുമ്പുകുലുക്കി
വെള്ളം കോരുന്നമ്മച്ചീ
വെള്ളേപ്പത്തിനുകൂട്ടാനെന്താ
ഉള്ളിക്കറിയോ പപ്പാസോ?"
.... മനൂ നല്ല വരികള്‍...
ചൊല്ലനും നല്ല രസം ഞാനെന്റെ 3 വയസ്സുള്ള മോളെ ചൊല്ലിക്കേള്‍പ്പിചു അവള്‍ക്കും സന്തോഷമായി

G.MANU said...

സാജന്‍... ഈ വരികളൊക്കെ കുറെ കുഞ്ഞുങ്ങളുടെ മനസില്‍ സന്തോഷം നിറക്കുന്നു എന്നറിയുമ്പോള്‍ ഒരുപാട്‌ സന്തോഷം എനിക്കും

സു | Su said...

:) നല്ല കവിത.

krish | കൃഷ് said...

നല്ല ഈണമുള്ള കുട്ടിക്കവിത..

Anonymous said...

ഒഴുകുന്ന സുന്ദര കവിത...വലിയവര്‍ക്കും ഇഷ്ടമാവുന്നല്ലോ...

അപ്പു ആദ്യാക്ഷരി said...

സുന്ദര്‍....

Anonymous said...

ആ താളവും പദവിന്യാസവും നന്നായി. കൂടുതല്‍ കൂടുതല്‍ എഴുതുക. :)

കെവിൻ & സിജി said...

കിലൂക്കനായിട്ടുണ്ട്ട്ടാ

Mahesh Cheruthana/മഹി said...

വളരെ ഇഷ്ടമായി......അഭിനന്തനങ്ങള്‍ !!!!!!!!!!!