
"ആമ്പല്ലൂരമ്പലമുറ്റത്തു നിന്നപ്പൊ
അമ്പിളിക്കുട്ടാ നീ എന്തുകണ്ടു?"
"അമ്പാരി കണ്ടു ഞാനാനയെ കണ്ടു ഞാന്‍
അമ്പലമുറ്റത്തെയാളെ കണ്ടു
പീപ്പിവാങ്ങിക്കുന്ന മീനൂനെ കണ്ടു ഞാന്‍
ആപ്പിള്‍പോലുള്ള ബലൂണുകണ്ടു.
തൊട്ടാല്‍ നിരങ്ങുന്ന കാറു പിടിക്കുന്ന
മൊട്ടത്തലയന്‍ അപ്പൂനെകണ്ടു
വെള്ളം തെറിക്കുന്ന തോക്കു കണ്ടു വിള-
ക്കുള്ളില്‍ കൊളുത്തുന്ന ബോട്ടുകണ്ടു
കുപ്പിവളയിട്ടു കൊഞ്ചിച്ചിരിക്കുന്ന
കൊച്ചുമിടുക്കി ദേവൂനെക്കണ്ടു"
"ആമ്പല്ലൂരമ്പലമുറ്റത്തു നിന്നെണ്റ്റെ
അമ്പിളിക്കുട്ടാ നീ എന്തുവാങ്ങി?
തൊട്ടാല്‍ നിരങ്ങുന്ന കാറോ തിളങ്ങുന്ന
പൊട്ടാസുവേണ്ടാ കറുത്ത തോക്കൊ?"
"തൂവാലക്കെട്ടഴിച്ചമ്മ ചുടുകണ്ണീര്‍
തൂവിയെടുത്ത മുഷിഞ്ഞ കാശ്
ആരുമെടുക്കാതൊടുവിലെനിക്കമ്മ
ആരോമലുമ്മകള്‍ നൂറു തന്നു
അഛന്‍ വരട്ടെ ജയിലില്‍ നിന്നൊത്തിരി
കൊച്ചു കളിപ്പാട്ടം കിട്ടുമല്ലൊ..... "
19 comments:
ആമ്പല്ലൂരമ്പലമുറ്റത്തു നിന്നപ്പൊ
അമ്പിളിക്കുട്ടാ നീ എന്തുകണ്ടു?"
"അമ്പാരി കണ്ടു ഞാനാനയെ കണ്ടു ഞാന്‍
അമ്പലമുറ്റത്തെയാളെ കണ്ടു
പുതിയ കുഞ്ഞിക്കവിത
അടിപൊളി മാഷെ.... എന്താ ഒരു പ്രാസം. ഇഷ്ടപെടാന്‍ മറ്റൊരു കാരണം എഴുതിയതെല്ലാം നമുക്കു മനസിലായി...
"അഛന്‍ വരട്ടെ ജയിലില്‍ നിന്നൊത്തിരി
കൊച്ചു കളിപ്പാട്ടം കിട്ടുമല്ലൊ..... "
രക്ഷയില്ല... ഞാനൊരു കൊച്ചു കുട്ടിയയിപ്പോയി!!.
മനു............. പിന്നെയും നീ കണ്ണു നനച്ചല്ലൊ... എന്തു നല്ല കവിത
Manukkutta....kunjikkavitha kasaritto
നന്നായി എന്നല്ലാ, വളരെ നന്നായിരിക്കുന്നു, മനൂ.
അവസാനത്തെ ‘സെന്റി’ കസറി!
നന്നായി. വളരെ നന്നായി. പ്രത്യേകിച്ചും അവസാന വരികള്‍. ആമ്പല്ലൂരിലെവിട്യാ ?
എല്ലാവര്‍ക്കും നന്ദി.. സത്യത്തില്‍ ഞാന്‍ ആമ്പല്ലൂര്‍ക്കാരന്‍ അല്ല. പത്തനംതിട്ടക്കാരനാ. പണ്ടു തൊട്ടെ "ആമ്പല്ലൂരമ്പലം" എന്ന കൊളുത്തു വാക്കു എണ്റ്റെ മനസില്‍ ഉടക്കിയിരുന്നു. എന്താണു എന്നറിയില്ല ആ വാക്കിനോടൊരു സ്നേഹം... ബെന്നിയും കുട്ടമേനോനും അവിടാണെന്നറിഞ്ഞപ്പൊള്‍ ഒരു മോഹം..ആമ്പല്ലൂരമ്പലത്തില്‍ ഒരിക്കല്‍ വരാന്‍....
Kuttikalkkayulla ee blog nannavunnu
മനു..... ആമ്പല്ലൂരമ്പലത്തിലാറാട്ട്...... സിനിമ കാണാത്ത എണ്റ്റെ ഓര്‍മ്മ ശരിയാണെങ്കില്‍ മായാമയൂരത്തിലെ ആ പാട്ട് മനസ്സില്‍ വന്നു.അവിടെ നിന്നു കേഴുന്ന ഒരു അമ്മയും കുട്ടിയും മനസ്സിണ്റ്റെ കോണില്‍ ഒരു വേദന ഉണര്‍ത്തുന്നു.
.....ആരുമെടുക്കാതൊടുവിലെനിക്കമ്മ
ആരോമലുമ്മകള്‍ നൂറു തന്നു ...
നല്ല വരികള്‍.
മനു..ഇതു വായിച്ച് സത്യത്തില്‍ ഹ്രിദയം വിങ്ങുന്നു.. മാഗ്നറ്റിക് പവര്‍ ഉള്ള വരികള്‍
മാഷെ,
ഈ കുഞ്ഞിക്കവിതയും മനോഹരം.
കുഞ്ഞിക്കവിതകളില്‍ സങ്കടം ചാലിയ്ക്കുന്നതെന്തിനാണു മനൂ...
മനസ്സിനിഷ്ടപ്പെടുന്ന കവിതകള്‍..
:)
പ്രിയപ്പെട്ട മനു , കവിത വായിച്ചു ഒരു നൊസ്റ്റാള്‍ജിയ ഫീല്‍ ചെയ്തു..കാലത്തിലേക്ക് ഒരു തിരിച്ചുപോക്ക് പോലെ. ഈ കവിത നമ്മുടെ നാട്ടിലെ കുട്ടികളിലേക്ക് എത്തിക്കേണ്ടതുണ്ട്, അവര്‍ ഈണത്തില്‍ ചൊല്ലട്ടെ ............!
"ആമ്പല്ലൂരമ്പലമുറ്റത്തു നിന്നപ്പൊ
അമ്പിളിക്കുട്ടാ നീ എന്തുകണ്ടു?
"അമ്പാരി കണ്ടു ഞാനാനയെ കണ്ടു ഞാന്‍
അമ്പലമുറ്റത്തെയാളെ കണ്ടു ".............
കവിതയില്‍ നഷ്ടപ്പെട്ടു പോകുന്ന പ്രാസവും,ഈണവും , താളവും,ജനകീയതയും വീണ്ടെടുക്കാന്‍ മനുവിനു കഴിയുന്നു...
ഇതു ഒരു കവിതാസമാഹാരമായി വേഗം തന്നെ പ്രസിദ്ധീകരിക്കപ്പെടും എന്നതില്‍ എനിക്കു ഒട്ടും സംശയം ഇല്ല..........
കവിത ഇഷ്ടമായി എന്നറിയിച്ച എല്ലാവര്‍ക്കും നന്ദി...
സാരംഗി, സങ്കടം കടന്നു വരുന്നതാണു. മനപ്പൂറ്‍വം അല്ല. കുറ്്ചു സ്വന്തം അനുഭവങ്ങളും ഉണ്ട്. പിന്നെ ഇന്നത്തെ കുട്ടികള്‍ മറ്റുള്ളവരുടെ ദുഖങ്ങള്‍ അറിയാതെ, ഉള്‍ക്കൊള്ളാതെ വളരുകല്ലെ. കമ്പ്യൂട്ടറും, ബറ്‍ഗറും, ഹെവി സിലബസും ഒക്കെ ആയി. അവരുടെ മനസില്‍ ഇങ്ങനത്തെ കുഞ്ഞു കണ്ണീര്‍ ത്തുള്ളികള്‍ വീഴുന്നത് സമൂഹത്തിനു നന്നാണു എന്നു ഞാന്‍ വിശ്വസിക്കുന്നു.
മനു..ഈ പാട്ടു മോള്‍ക്കു ഒത്തിരി ഇഷ്ടമായി.. ഇപ്പൊള്‍ ചൊല്ലി നടക്കുന്നു.. നന്ദി
"തൂവാലക്കെട്ടഴിച്ചമ്മ ചുടുകണ്ണീര്‍
തൂവിയെടുത്ത മുഷിഞ്ഞ കാശ്
ആരുമെടുക്കാതൊടുവിലെനിക്കമ്മ
ആരോമലുമ്മകള്‍ നൂറു തന്നു
great authpr
നന്നായി.......നന്നായിരിക്കുന്നു..........ഇനിയും എഴുതൂ...... ഒരുപാട്........ഒരുപാട്
Post a Comment