Monday, 19 February 2007

മുട്ടക്കാരന്‍ കുട്ടപ്പേട്ടാ


"മുട്ടക്കാരന്‍ കുട്ടപ്പേട്ടാ
കുട്ടയുമായിട്ടെങ്ങോട്ടാ"
"മട്ടന്നൂരെ കുട്ടായിക്കീ
മുട്ടകൊടുക്കണ്ടേയിഷ്ടാ"
"മൊട്ടത്തലയില്‍ കുട്ടചുമന്നാല്‍
ഒട്ടും നോവില്ലേചേട്ടാ?"
"കുട്ടക്കടിയില്‍ വട്ടത്തില്‍ തുണി
കെട്ടിയ കണ്ടില്ലേയിഷ്ടാ"
"മുട്ടക്കാരന്‍ കുട്ടപ്പേട്ടാ
മുട്ടന്‍ മുട്ടയൊരെണ്ണം താ.. "
"എട്ടണതന്നൊരു മുട്ടയെടുത്തൊ
കുട്ടീ കീശയിലിട്ടോളൂ"

2 comments:

G.manu said...

"മുട്ടക്കാരന്‍ കുട്ടപ്പേട്ടാ
കുട്ടയുമായിട്ടെങ്ങോട്ടാ"
"മട്ടന്നൂരെ കുട്ടായിക്കീ
മുട്ടകൊടുക്കണ്ടേയിഷ്ടാ"

സുന്ദരന്‍ said...

കല്ലുപെന്‍സില്‍ കവിതകള്‍ അടിച്ചിറക്കുമ്പോള്‍ ഒരുകോപ്പി അയച്ചുതരാമെന്നുപറഞ്ഞത്‌ മറക്കരുത്‌.....ഞാന്‍ പ്രിന്റ്‌ എടുക്കുന്നില്ല....കുട്ടികള്‍ കുറെയുള്ളതാണേ...ഇനിയും എണ്ണംകൂടാന്‍ പോകുന്നു...

മുട്ടകവിത അടിപൊളീ