
പൊങ്ങിപ്പൊങ്ങിപ്പൊങ്ങി നടക്കും
പൊങ്ങച്ചക്കാരന്‍
കുടവയറുംകൊണ്ടോടി നടക്കും
കുടചൂടാ മാമന്‍
പുള്ളിയുടുപ്പും കള്ളിയുടുപ്പും
പുള്ളിക്കെന്തിഷ്ടം
അമ്മുക്കുട്ടിയടുത്തു വിളിച്ചി-
ട്ടുമ്മകൊടുത്താലും
അപ്പുക്കുട്ടനടുത്തുവിളിച്ചൊരു
തൊപ്പിയണീച്ചാലും
കാറ്റു വിളിച്ചാല്‍ കൂടെപ്പോകും
കള്ളന്‍ കുഞ്ഞമ്മാന്‍
തൊട്ടാവാടിപ്പെണ്ണുവിളിച്ചൊരു
പൊട്ടുതൊടീച്ചപ്പൊള്‍
അയ്യൊ പൊട്ടിപ്പോയേ
ഞങ്ങടെ പൊങ്ങച്ചക്കാരന്‍
5 comments:
പൊങ്ങിപ്പൊങ്ങിപ്പൊങ്ങിനടക്കും പൊങ്ങച്ചക്കാരന്‍
ബലൂണിനെക്കുറിച്ചൊരു കുഞ്ഞിക്കവിത
എല്ലാം വായിക്കാറുണ്ട്. നന്നാവുന്നുണ്ട് ഒക്കെ. :)
:)
നന്നായി
മനു നല്ല കുഞ്ഞി കവിതകളാണല്ലോ. ഇതെല്ലാം നെരത്തേ എഴുതിയവയാണോ.:)
എല്ലവര്‍ക്കും നന്ദി..വേണുജി.. കവിതകള്‍ എല്ലാം പുതിയതാണു
Post a Comment