
ചെമ്പട്ടു പാവാടത്തുമ്പുലച്ചെന്‍ മുറ്റ-
ത്തന്‍പോടെ കുമ്പിടും ചെമ്പരത്തീ...
അഞ്ചിതള്‍ത്തുമ്പിലുമല്ലിക്കുളിരിടും
പഞ്ചാരക്കാറ്റു നിനക്കു കൂട്ട്
അന്തിവെയില്‍ വന്നു പൊട്ടിട്ടു തന്നപ്പൊള്‍
എന്തു രസമെണ്റ്റെ തമ്പുരാട്ടി
കുഞ്ഞുമഴത്തുള്ളി മുക്കുത്തി തന്നല്ലൊ
അഞ്ജനം പൂമ്പാറ്റ തന്നുവല്ലൊ
ചന്ദനം നല്‍കുവാനമ്പിളി വന്നല്ലൊ
ചന്തത്തില്‍ നീയൊന്നൊരുങ്ങൊരുങ്ങ്
കാലത്തു പൂജക്കു കോവിലില്‍ പോകണ്ടെ
കോലോത്തെപ്പെണ്ണേയൊരുങ്ങൊരുങ്ങ്
7 comments:
ചെമ്പട്ടു പാവാടത്തുമ്പുലച്ചെന്‍ മുറ്റ-
ത്തന്‍പോടെ കുമ്പിടും ചെമ്പരത്തീ...
അഞ്ചിതള്‍ത്തുമ്പിലുമല്ലിക്കുളിരിടും
പഞ്ചാരക്കാറ്റു നിനക്കു കൂട്ട്
പുതിയ കുഞ്ഞിക്കവിത
ഹായ്.മനസിഷ്ടപ്പെടുന്ന കുഞ്ഞിക്കവിതകള്‍.... അഭിനന്ദനങ്ങള്‍
ചെമ്പരത്തിപ്പൂ പോലെ തന്നെ സുന്ദരം മനോഹരം ഈ കുഞ്ഞിക്കവിതയും !!
അന്തിവെയില്‍ വന്നു പൊട്ടിട്ടു തന്നപ്പൊള്‍
എന്തു രസമെണ്റ്റെ തമ്പുരാട്ടി
കുഞ്ഞുമഴത്തുള്ളി മുക്കുത്തി തന്നല്ലൊ
അഞ്ജനം പൂമ്പാറ്റ തന്നുവല്ലൊ
manu..anjchu vayasulla ente makal manuvinte fan ayi ketto..iniyum ezhuthamallo
മനു ചേട്ടാ.. :)
sundaran kavitha
-sundaran
malayala kavitha -ee kunju kavitha kanumbolethanne hridhyavum maduravum aanu
Post a Comment