Friday 9 February 2007

പാവം മഷിത്തണ്ട്‌

"കള്ളച്ചിരിയുമായ്‌ കയ്യാല വക്കത്ത്‌
തുള്ളിയിരിക്കുന്ന വെള്ളിത്തണ്ടേ
വെള്ളിക്കുടത്തിലെ വെള്ളവുമായി നീ
വല്ലാതെ കാക്കുന്നതാരെയാണു?"

"പള്ളിക്കൂടത്തിലെ ചെല്ലക്കിടാവുകള്‍
തുള്ളിവരുമിപ്പോളെണ്റ്റെ കുഞ്ഞെ
കല്ലുസ്ളേറ്റിലവരോരൊന്നെഴുതുമ്പോള്‍
തെല്ലു തുടയ്ക്കുവാന്‍ വെള്ളം വേണ്ടെ
മുല്ലകൊടുക്കില്ല വല്ലികൊടുക്കില്ല
ചെല്ലക്കിടാക്കള്‍ക്ക്‌ ഞാന്‍ കൊടുക്കും

ഉള്ളില്‍തെളിയുന്ന നേരംവരെ അവറ്
‍വെള്ളംതുടച്ച്‌ തുടച്ചെഴുതാന്‍. " "

4 comments:

G.MANU said...

കള്ളച്ചിരിയുമായ്‌ കയ്യാല വക്കത്ത്‌
തുള്ളിയിരിക്കുന്ന വെള്ളിത്തണ്ടേ
വെള്ളിക്കുടത്തിലെ വെള്ളവുമായി നീ
വല്ലാതെ കാക്കുന്നതാരെയാണു?"


പുതിയ കുഞ്ഞിക്കവിത

Anonymous said...

കുഞ്ഞിക്കവിത നന്നായി:)

സുന്ദരന്‍ said...

മനു....
ഈ കവിത വായിച്ചപ്പോള്‍ എനിക്കു ഒരു സംഭവം ഓര്‍മവന്നു...

ഞങ്ങളുടെ വീടിനടുത്ത്‌ മഷിത്തണ്ടു ധാരാളമായി വളരുന്ന ഒരു പാറക്കെട്ടുണ്ട്‌. അവിടെ നിന്നും ആന്റപ്പന്‍ ഒരു ദിവസം കുറെയേറെ മഷിത്തണ്ടുകള്‍ മുറിച്ചെടുത്ത്‌ ക്ലാസ്സില്‍ വന്നു ഇന്റര്‍വെല്‍ സമയത്ത്‌ എല്ലാകുട്ടികള്‍ക്കും 'ബാര്‍ട്ടര്‍ സിസ്റ്റത്തില്‍' മഷിത്തണ്ട്‌ കൈമാറി, ഒരു പീസ്‌ മഷിത്തണ്ടിനു പകരം അവരുടെ കയ്യിലെ കല്ലുപെന്‍സില്‍...

അടുത്ത പിരീഡിനു ലില്ലി സിസ്റ്റര്‍ വന്നു കേട്ടെഴുത്തിട്ടപ്പോല്‍ എല്ലാവരും സ്ലേറ്റും മഷിത്തണ്ടും എടുത്തു പിടിച്ചു നില്‍ക്കുന്നു...കല്ലുപെന്‍സിലെല്ലാം ആന്റപ്പന്റെ കയ്യില്‍ ആയിപ്പോയില്ലെ....
ഓ..അന്നു ആന്റപ്പനിട്ടു കിട്ടി നല്ല പൂശ്‌. കല്ലുപെന്‍സിലും തിരിച്ചുകൊടുക്കേണ്ടിവന്നു ...

മഷിത്തണ്ട്‌ കവിതക്കു നന്ദി...പഴയ ഒന്നാം ക്ലാസ്സ്‌ ഓര്‍മകള്‍ ഉണര്‍ത്തിയില്ലെ...

Anonymous said...

kunji kavitha nannayittundu