
ആകാശത്തോപ്പിലെ ഏതു മരത്തില്‍ നി-
ന്നാരു പൊഴിക്കുന്നതാണിതമ്മെ?
നുള്ളിയെടുക്കുമ്പോളുള്ളം കുളിരുന്നൊ-
രാലിപ്പഴമെന്തു ചേലിതമ്മേ...
ഒന്നെടുക്കുമ്പോളടുത്തുണ്ടു വേറൊന്നു
പിന്നെയും പിന്നെയും വീഴുന്നമ്മെ..
പാവാടക്കുമ്പിളിലെല്ലാമെടുക്കുമ്പൊള്
പാതിയുമെങ്ങൊ മറയുന്നമ്മെ...
മാമ്പഴത്തിണ്റ്റെ മധുരമില്ലൊട്ടുമേ
ചാമ്പക്ക പോലെ പുളിയുമില്ല
ഞാലിപ്പൂവണ്റ്റെ രുചിയുമില്ലിത്തിരി
ഞാവല്‍പ്പഴത്തിന്‍ നിറവുമില്ല....
ഒട്ടും രുചിയില്ലയെങ്കിലുമിപ്പഴം
ഒത്തിരി ഒത്തിരിയിഷ്ടമമ്മെ...
10 comments:
ആകാശത്തോപ്പിലെ ഏതു മരത്തില്‍ നി-
ന്നാരു പൊഴിക്കുന്നതാണിതമ്മെ?
നുള്ളിയെടുക്കുമ്പോളുള്ളം കുളിരുന്നൊ-
രാലിപ്പഴമെന്തു ചേലിതമ്മേ...
ഒന്നെടുക്കുമ്പോളടുത്തുണ്ടു വേറൊന്നു
പുതിയ കുഞ്ഞിക്കവിത ആലിപ്പഴം
നല്ല കുഞ്ഞികവിത. വീണ്ടും വീണ്ടും പാടാന്‍ തോന്നുന്നു.
മനൂ, വളരെ നന്നായിരിക്കുന്നു കുട്ടികളുടെ കവിത.
നല്ല രസമുള്ള കവിത.
അഭിനന്ദനങ്ങള്‍.
ഒത്തിരി ഒത്തിരിയിഷ്ടപ്പെട്ടുമനു...
കഴിഞ്ഞ ആഴ്ച്ചയില്‍ ഇവിടെ ആലിപ്പഴം പൊഴിഞ്ഞപ്പോള്‍ (പൊഴിയുകയല്ല അല്‍പം ശ്ക്തിയായി വീഴുകയായിരുന്നു) ഞാന്‍ പാടി ...
ആലിപ്പഴം പെറുക്കാന്‍ ..
സായിപ്പുമാരിറങ്ങി...
മനു ഈ കവിത ഒരാഴ്ച്ച നേരത്തെ ഇട്ടിരുന്നെങ്കില്‍ ഓന്‍ ദ സ്പോട്ടില്‍ പാടാമായിരുന്നു...
വളരെ നല്ല കുഞ്ഞിക്കവിത..
അടുത്ത പോസ്റ്റിനും ..അടുത്ത ആലിപ്പഴ മഴയ്ക്കുമായ്
സുന്ദരന്‍ കാത്തിരിക്കുന്നു
പാവാടക്കുമ്പിളിലെല്ലാമെടുക്കുമ്പൊള്
പാതിയുമെങ്ങൊ മറയുന്നമ്മെ...
Manu..innale ente mol rathri pathumani vare ithu paati paati urangi.... orupaaatu isthamayi...orupaatu abhinandangal
:)
കുഞ്ഞിക്കവിതയില്‍ ഒരു മുത്ത് കൂടി !!
അഭിനന്ദനങ്ങള്‍ മനൂ.....
നുള്ളിയെടുക്കുമ്പോളുള്ളം കുളിരുന്നൊ-
രാലിപ്പഴമെന്തു ചേലിതമ്മേ...
ഒന്നെടുക്കുമ്പോളടുത്തുണ്ടു വേറൊന്നു
പിന്നെയും പിന്നെയും വീഴുന്നമ്മെ..
മനസ് ഇപ്പോള്‍ പഴയ മഴമുറ്റത്ത് എത്തുന്നു.. മനോഹരം
Post a Comment