
"കന്യാകുമാരിക്കടല്‍ത്തിരകണ്ടെണ്റ്റെ
കുഞ്ഞേ നിന്‍ കണ്ണുനനഞ്ഞതെന്തേ?
അന്തിച്ചുവപ്പു തുടിക്കുന്ന കണ്ടെണ്റ്റെ
അല്ലീ മിഴികള്‍ നിറഞ്ഞതെന്തേ?
പൊന്നു സൂര്യന്‍ മുങ്ങിത്താഴുന്ന കണ്ടിട്ടോ
പൊന്നേ മടങ്ങണമെന്നോറ്‍ത്തിട്ടോ?
ചിപ്പി പോരാഞ്ഞിട്ടോ മാല പോരാഞ്ഞിട്ടോ
കുപ്പിവളകള്‍തികയാഞ്ഞിട്ടോ?
കന്യാകുമാരിക്കടല്‍ത്തിരകണ്ടെണ്റ്റെ
കുഞ്ഞേ നിന്‍ കണ്ണുനനഞ്ഞതെന്തേ?"
"അങ്ങൊരുചേച്ചിനില്‍ക്കുന്നതു കാണമ്മെ
വിങ്ങിക്കരഞ്ഞുകരഞ്ഞുകൊണ്ട്
ശംഖുംവളകളും നൂറുണ്ട് കൈകളില്‍
സങ്കടം മാത്രമാക്കണ്ണുകളില്‍
എത്രനിറമുള്ള മാലയുണ്ടാക്കൈയില്‍
എന്നിട്ടുമെന്തേ കരഞ്ഞുചേച്ചി... "
"കൊച്ചു മാലവില്‍ക്കും പെണ്‍കിടാവണവള്‍
അഛനെ തേടുകയായിരിക്കാം
കമ്മലും കല്ലും കൊടുക്കുന്നോളാണവള്‍
അമ്മയെത്തേടുകയായിരിക്കാം
ഒക്കെയുംവാങ്ങുവാനാരിനിയെത്തുമെ-
ന്നോറ്‍ത്തുകരയുകയായിരിക്കാം"
അമ്മതന്‍ കൈയില്‍പിടിച്ചു നടന്നമ്മു
പിന്നെയും പിന്നോട്ടു തന്നെ നോക്കി....
3 comments:
കന്യാകുമാരിക്കടല്‍ത്തിരകണ്ടെണ്റ്റെ
കുഞ്ഞേ നിന്‍ കണ്ണുനനഞ്ഞതെന്തേ?
അന്തിച്ചുവപ്പു തുടിക്കുന്ന കണ്ടെണ്റ്റെ
അല്ലീ മിഴികള്‍ നിറഞ്ഞതെന്തേ?
പൊന്നു സൂര്യന്‍ മുങ്ങിത്താഴുന്ന കണ്ടിട്ടോ
പൊന്നേ മടങ്ങണമെന്നോറ്‍ത്തിട്ടോ?
പുതിയ കുഞ്ഞിക്കവിത
മാളവിക എഴുതിയതാണോ?
നന്നായിരിക്കുന്നു, ഇനിയും എഴുതൂ, ഒരുപാട്
ithum vaLare vaLare ishTappeTTu
Post a Comment