
"കുന്നും മുകളിലെ പൂക്കൊന്നപ്പെണ്ണിന്ന്
പൊന്നും പൂത്താലിയുമിട്ടുവെന്ന്
കൈതവരമ്പില്‍ വച്ചമ്മിണിക്കാറ്റെണ്റ്റെ
കാതില്‍പറഞ്ഞല്ലൊ ചെമ്പരത്തി "
"സത്യമാ തുമ്പീ ഞാന്‍ കണ്ടതാ രാവിലെ
യെത്ര മനോഹരിയാണിന്നവള്‍
ഇന്നലെ കണ്ടവളാണെന്നു ചൊല്ലില്ല
പൊന്നില്‍ കുളിച്ചുള്ള നില്‍പ്പു കണ്ടാല്‍
മേടം കൊടുത്തതാണെന്നാരൊ ചൊല്ലുന്നു
മേടിച്ചതാണെന്നും കേള്‍ക്കുന്നു ഞാന്‍
കൊച്ചു വിഷു വന്നു കൈനീട്ടം തന്നതെ-
ന്നച്ചുക്കിളിയോടു ചൊല്ലിയവള്‍
ഇത്രയും പൊന്നവള്‍ക്കാരു കൊടുത്തതെ-
ന്നെത്രനിനച്ചിട്ടും കിട്ടുന്നില്ല
എങ്കിലുമെണ്റ്റെ പൂത്തുമ്പി നീ യാക്കൊച്ചു
സുന്ദരിക്കോതയെ കാണേണ്ടതാ
മേലാകെ പൊന്നാണു പൊട്ടിച്ചിരിക്കുമ്പോള്‍
ചേലെഴും മുത്തു പൊഴിയുന്നതും "
"എന്നാലവളെയെനിക്കൊന്നു കാണണ-
മൊന്നു വഴിപറ ചെമ്പരത്തീ "
3 comments:
കുന്നും മുകളിലെ പൂക്കൊന്നപ്പെണ്ണിന്ന്
പൊന്നും പൂത്താലിയുമിട്ടുവെന്ന്
കൈതവരമ്പില്‍ വച്ചമ്മിണിക്കാറ്റെണ്റ്റെ
കാതില്‍പറഞ്ഞല്ലൊ ചെമ്പരത്തി "
പുതിയ കുഞ്ഞിക്കവിത
മേടം കൊടുത്തതാണെന്നാരൊ ചൊല്ലുന്നു
മേടിച്ചതാണെന്നും കേള്‍ക്കുന്നു ഞാന്‍
കൊച്ചു വിഷു വന്നു കൈനീട്ടം തന്നതെ-
ന്നച്ചുക്കിളിയോടു ചൊല്ലിയവള്‍
kalakki mashey
'കല്ലുപെന്‍സില്‍ കവിതകള്‍ എനിയ്ക്ക് വളരെ ഇഷ്ടമാണു'..എന്റെ മോള്‍ക്കും..
Post a Comment