
അന്നമ്മച്ചേച്ചിക്കു നൂറു കാലുണ്ടേലും
തന്നേ നടക്കുവാനാവില്ലല്ലൊ
താങ്ങിപ്പിടിക്കുവാനേരേലുമുണ്ടെങ്കില്‍
അങ്ങോട്ടുമിങ്ങോട്ടുമോടുമല്ലൊ
മുറ്റത്തെ ചപ്പും ചവറും പൊടികളും
ഒറ്റക്കു വാരിക്കളയുമല്ലൊ..
അന്നമ്മച്ചേട്ടത്തിയുണ്ടെല്ലാവീട്ടിലും
അന്നവുമപ്പവും തിന്നില്ലല്ലൊ
5 comments:
അന്നമ്മച്ചേച്ചിക്കു നൂറു കാലുണ്ടേലും
തന്നേ നടക്കുവാനാവില്ലല്ലൊ
താങ്ങിപ്പിടിക്കുവാനേരേലുമുണ്ടെങ്കില്‍
അങ്ങോട്ടുമിങ്ങോട്ടുമോടുമല്ലൊ
പുതിയ കുഞ്ഞിക്കവിത
കുട്ടികള്‍ നമ്മുടെ സ്വത്താണ് അവര്‍ക്കുവേണ്ടിയുള്ള ഏതൊരു വലുതും ചെറുതുമായ പ്രവര്‍ത്തനവും കുട്ടികള്‍ക്കായുള്ള വലിയ സമ്മാനമാണ് അതില്‍ g.manu വിജയിക്കും
കുട്ടികളുടെ മനസ്സില്‍ നന്മ വിതറാന്‍ ഈ ബ്ലോഗിനാവട്ടെയെന്ന് ആശംസൈക്കുന്നു
എല്ലാ ഭാവുകങ്ങളും നേരുന്നു
സസ്നേഹം
കുഞ്ഞിക്കവിത ഇഷ്ടപ്പെട്ടു ട്ടോ..
ചെമ്പരത്തിക്കവിതയും നന്നായിട്ടുണ്ട്.
കൃഷ് | krish
നല്ല മിടുക്കി കവിത !!
എത്ര സുന്ദര കവിതകള്‍ ഇവ കൂട്ടുകാര...വലിയവരെയും ഇവ ആകര്‍ഷിക്കുന്നു... ഇനിയും വൈകാതെ അടുത്തത് പോസ്റ്റ് ചെയ്യൂ
Post a Comment