
അഛന്‍ വിളിക്കുന്നു പോകാതെ വയ്യെണ്റ്റെ
അച്ചന്‍ കോവില്‍പുഴ കൂട്ടുകാരാ
കുഞ്ഞുകുളിര്‍ കൈ നീ തെല്ലു വിടൂ എനി-
ക്കിന്നുപരീക്ഷയാ പാട്ടുകാരാ
നാളെവരാം പുലറ്‍വേളയില്‍ തന്നെ നി-
ന്നോളവളയത്തിലൂളിയിടാന്‍
മുത്തുമണല്‍മെത്തയിട്ടനിന്‍പൂന്തട്ടില്‍
മുത്തിനിവര്‍ത്തു കുളിച്ചുകേറാന്‍
തിട്ടയില്‍നിന്ന് കുതിച്ചുചാടി വെയില്‍
വെട്ടവുമായൊന്നു നീന്തിയേറാന്‍
വെള്ളിപ്പനിനീറ്‍മണിയൊരുകുമ്പിളില്‍
തുള്ളിചോരാതെയെടുത്തുമുത്താന്‍
ഇക്കിളിയിട്ടുരസിക്കും പരല്‍മീനെ
ഇത്തിരി കൈകളിളക്കിയാറ്റാന്‍
വഞ്ചിമരമിളം പുഞ്ചിരിതൂകിയി-
ട്ടഞ്ചുന്ന പൂക്കള്‍ തരുന്ന കാണാന്‍
കാറ്റുനിനക്കു വള തരുമ്പോള്‍ കവിള്‍
കോണില്‍ നുണക്കുഴിയൊന്നുകാണാന്‍
അഛന്‍ വിളിക്കുന്നു പോകാതെ വയ്യെണ്റ്റെ
അച്ചന്‍ കോവില്‍പുഴ കൂട്ടുകാരാ
അയ്യൊ പിണങ്ങല്ലെ കൂട്ടുകാരാ എനി-
ക്കിന്നു പരീക്ഷയാ പാട്ടുകാരാ
5 comments:
അഛന്‍ വിളിക്കുന്നു പോകാതെ വയ്യെണ്റ്റെ
അച്ചന്‍ കോവില്‍പുഴ കൂട്ടുകാരാ
കുഞ്ഞുകുളിര്‍ കൈ നീ തെല്ലു വിടൂ എനി-
ക്കിന്നുപരീക്ഷയാ പാട്ടുകാരാ
പുതിയ കുഞ്ഞിക്കവിത
മാളവിക എഴുതിയതാണോ?
നന്നായിരിക്കുന്നു ഈ കുഞ്ഞികവിതയും.
നല്ല കുട്ടിക്കവിത. മാളവിക എഴുതിയതാണോ ?
qw_er_ty
നന്ദി..ശാലിനി, കുട്ടമേനൊന്‍.....മാളവിക എഴുതിയതല്ല..അവള്‍ എണ്റ്റെ മകള്‍ ആണു. പിതൃസ്നേഹത്തിണ്റ്റെ കൈയൊപ്പു പോലെ പടം ഇട്ടൂ എന്നെ ഉള്ളൂ
വളരെ നല്ല കവിത. അച്ചന്‍ കോവില്‍പ്പുഴ ഗൃഹാതുരത്വം ഉണര്‍ത്തുന്നു. അച്ചന്‍കോവിലാര്‍ ബാല്യത്തില്‍ നടന്ന് കയറി, യൌവ്വനത്തില്‍ അയ്യപ്പദര്‍ശന സമയത്ത് പുണ്യ സ്നാനം നടത്തി, വിവാഹശേഷം ഭാര്യാ ഗൃഹത്തിനു സമീപം നിത്യ സ്നാനം ആയി. ഇപ്പോള്‍ വല്ലപ്പോഴുമുള്ള കേരള സന്ദര്‍ശനത്തില്‍ മണല്‍ വാരി വറ്റി വരണ്ട പുഴ കണ്ട് നെടുവീര്‍പ്പിടുന്നു.
അഭിനന്ദനങ്ങള്‍.
Post a Comment