Tuesday 6 February 2007

അന്നയും കാറ്റും


"പുഞ്ചവയല്‍ക്കടന്നെന്‍ ചുണ്ടിലിത്തിരി
പുഞ്ചിരി നല്‍കിയ കുഞ്ഞിക്കാറ്റെ
ആരു തന്നൂ നിന്‍'റെ ആരോമല്‍ക്കൈകളില്‍
ആരും കൊതിക്കുമീ പൂങ്കുളിരു^ "


"കായല്‍ക്കിടാത്തിക്കു ചിറ്റോള പൊന്‍-വള
കൈകളിലിട്ടു കൊടുത്തനേരം
ആറ്‍ക്കും കൊടുക്കരുതെന്നോതിത്തന്നതാ-
ണാരും കൊതിക്കുമീ പൂങ്കിളിരു^"

"പുഞ്ചവയല്‍ക്കടന്നെന്‍ ചുണ്ടിലിത്തിരി
പുഞ്ചിരി നല്‍കിയ കുഞ്ഞിക്കാറ്റെ
ആരുതന്നൂ നിണ്റ്റെ ആരോമല്‍ക്കൈകളില്‍
ആരും കൊതിക്കുമീ പൂമണത്തെ"

"കന്നിവരമ്പിലെ കൈതപ്പൂപ്പെണ്ണിണ്റ്റെ
കണ്ണില്‍ പൊടിയൂതി നിന്നനേരം
ആറ്‍ക്കുംകൊടുക്കരുതെന്നോതിത്തന്നതാ-
ണാരും കൊതിക്കുമീ പൂമണത്തെ"

"പുഞ്ചവയല്‍ക്കടന്നെന്‍ ചുണ്ടിലിത്തിരി
പുഞ്ചിരി നല്‍കിയ കുഞ്ഞിക്കാറ്റെ
ആരുതന്നു നിണ്റ്റെ ആരൊമല്‍ മെയ്യിലീ
ആരുമേ കാണാത്ത പട്ടുടുപ്പ്‌"

"കറ്റമെതിക്കുന്ന നാടോടിപ്പെണ്ണിണ്റ്റെ
നെറ്റിവിയര്‍പ്പു തുടച്ച നേരം
ആര്‍ക്കും കൊടുക്കരുതെന്നോതിത്തന്നതാ-
ണാരുമേ കാണാത്ത പട്ടുടുപ്പ്‌"

"പുഞ്ചവയല്‍ക്കടന്നെന്‍ ചുണ്ടിലിത്തിരി
പുഞ്ചിരി നല്‍കിയ കുഞ്ഞിക്കാറ്റെ
അമ്മവാങ്ങിത്തന്ന കമ്മലു നല്‍കാം ഞാന്‍
ഇമ്മിണിപ്പൂംകുളിറ്‍ നല്‍കുമോ നീ?
അമ്മാവന്‍ തന്ന കളിപ്പാട്ടം നല്‍കാം ഞാന്‍
ഇമ്മിണിപ്പൂമണം നല്‍കുമോ നീ?"

"അന്നക്കുരുന്നെ നീ എല്ലാമെടുത്തോളൂ
ഒന്നും പകരമെനിക്കു വേണ്ടാ.. "
എന്നുപറഞ്ഞവനെല്ലാം കൊടുത്തുകൊ-
ണ്ടെങ്ങോ പറന്നു മറഞ്ഞുപോയീ..

10 comments:

G.MANU said...

പുഞ്ചവയല്‍ക്കടന്നെന്‍ ചുണ്ടിലിത്തിരി
പുഞ്ചിരി നല്‍കിയ കുഞ്ഞിക്കാറ്റെ
ആരു തന്നൂ നിന്‍'റെ ആരോമല്‍ക്കൈകളില്‍
ആരും കൊതിക്കുമീ പൂങ്കുളിരു^ "

അന്നയും കാറ്റും.... പുതിയ കുഞ്ഞിക്കവിത

Anonymous said...

മനു. വീണ്ടും നല്ലൊരു കുഞ്ഞിക്കവിത വായിച്ചു.. നന്ദി

Anonymous said...

മനു. വീണ്ടും നല്ലൊരു കുഞ്ഞിക്കവിത വായിച്ചു.. നന്ദി

Anonymous said...

കന്നിവരമ്പിലെ കൈതപ്പൂപ്പെണ്ണിണ്റ്റെ
കണ്ണില്‍ പൊടിയൂതി നിന്നനേരം
ആറ്‍ക്കുംകൊടുക്കരുതെന്നോതിത്തന്നതാ-
ണാരും കൊതിക്കുമീ പൂമണത്തെ"


ഒരുപാട്‌ ഇഷ്ടമായി.. നല്ല വരികള്‍..അക്ഷരത്തെറ്റുകള്‍ കൂടാതെ ശ്രദ്ധിക്കുക

സുന്ദരന്‍ said...

മനു...ഈ കുഞ്ഞിക്കവിതകള്‍ എന്നെ നാട്ടിലോട്ടു വിളിക്കുന്നു......ബാല്യകാലം ഇനിഒരിക്കലും തിരിച്ചുകിട്ടില്ലന്നാരു പറഞ്ഞു...കല്ലുപെന്‍സില്‍ കവിതകള്‍ വായിക്കുമ്പോള്‍ ഞാന്‍ വീണ്ടും കുട്ടിയായിമാറുന്നു...പാടത്തും തൊടിയിലും ഓടിനടക്കാന്‍ മനസ്സുതുടിക്കുകയാണു....സുന്ദരന്‍

Anonymous said...

മനു..ഈ കുഞ്ഞിക്കവിതകള്‍ പിന്നെയും പിന്നെയും വായിക്കാന്‍ തോന്നുന്നു.

ഹേമ said...

കവിത വായിച്ചു.
കവിതയുടെ ഘടന പഴയതെങ്കിലും വായനാസുഖമുണ്ട്. അഭിനന്ദനങ്ങള്‍

G.MANU said...

എല്ലാവറ്‍ക്കും നന്ദി..

സുന്ദരാ..കുട്ടിക്കവിതകളുടെ ബുക്ക്‌ ഉടനെ ഉണ്ടാവും.

സിമി..ഇതു കുട്ടികള്‍ക്കുള്ളതല്ലെ.. ലളിത ശൈലി അല്ലെ അവര്‍ക്കു വേണ്ടത്‌

Raghavan P K said...

Specialist in local theme. Good . Continue...

Anonymous said...

kollam..nalla kunjukavitha