Friday 16 February 2007

ചൂല്‍


അന്നമ്മച്ചേച്ചിക്കു നൂറു കാലുണ്ടേലും
തന്നേ നടക്കുവാനാവില്ലല്ലൊ
താങ്ങിപ്പിടിക്കുവാനേരേലുമുണ്ടെങ്കില്‍
അങ്ങോട്ടുമിങ്ങോട്ടുമോടുമല്ലൊ
മുറ്റത്തെ ചപ്പും ചവറും പൊടികളും
ഒറ്റക്കു വാരിക്കളയുമല്ലൊ..
അന്നമ്മച്ചേട്ടത്തിയുണ്ടെല്ലാവീട്ടിലും
അന്നവുമപ്പവും തിന്നില്ലല്ലൊ

5 comments:

G.MANU said...

അന്നമ്മച്ചേച്ചിക്കു നൂറു കാലുണ്ടേലും
തന്നേ നടക്കുവാനാവില്ലല്ലൊ
താങ്ങിപ്പിടിക്കുവാനേരേലുമുണ്ടെങ്കില്‍
അങ്ങോട്ടുമിങ്ങോട്ടുമോടുമല്ലൊ

പുതിയ കുഞ്ഞിക്കവിത

വിചാരം said...

കുട്ടികള്‍ നമ്മുടെ സ്വത്താണ് അവര്‍ക്കുവേണ്ടിയുള്ള ഏതൊരു വലുതും ചെറുതുമായ പ്രവര്‍ത്തനവും കുട്ടികള്‍ക്കായുള്ള വലിയ സമ്മാനമാണ് അതില്‍ g.manu വിജയിക്കും
കുട്ടികളുടെ മനസ്സില്‍ നന്മ വിതറാന്‍ ഈ ബ്ലോഗിനാവട്ടെയെന്ന് ആശംസൈക്കുന്നു
എല്ലാ ഭാവുകങ്ങളും നേരുന്നു
സസ്നേഹം

krish | കൃഷ് said...

കുഞ്ഞിക്കവിത ഇഷ്ടപ്പെട്ടു ട്ടോ..
ചെമ്പരത്തിക്കവിതയും നന്നായിട്ടുണ്ട്.

കൃഷ് | krish

chithrakaran:ചിത്രകാരന്‍ said...

നല്ല മിടുക്കി കവിത !!

Anonymous said...

എത്ര സുന്ദര കവിതകള്‍ ഇവ കൂട്ടുകാര...വലിയവരെയും ഇവ ആകര്‍ഷിക്കുന്നു... ഇനിയും വൈകാതെ അടുത്തത്‌ പോസ്റ്റ്‌ ചെയ്യൂ