Friday 23 February 2007

ചിത്തിര മുറ്റത്തെ വാഴക്കൂമ്പേ


ചിത്തിര മുറ്റത്തെ വാഴക്കൂമ്പേ
ഇത്തിരിത്തേന്‍ തുള്ളി താ നീ കൂമ്പേ
അണ്ണാറക്കണ്ണനിറങ്ങും മുമ്പേ
അമ്മയുറക്കമുണരും മുമ്പേ
അന്നക്കിളി വന്നെടുക്കും മുമ്പേ
അമ്മൂമ്മ മുറ്റമടിക്കും മുമ്പേ
പൂത്തുമ്പിതുള്ളിവരുന്ന മുമ്പേ
പുത്തന്‍ മഴപൊഴിയുന്ന മുമ്പേ
പൊന്നിതളുള്ളില്‍ പൊതിയുമന്‍പാം
തേന്‍ തുള്ളിയെന്തു മധുരമമ്പോ
ചിത്തിര മുറ്റത്തെ വാഴക്കൂമ്പേ
ഇത്തിരിത്തേന്‍ തുള്ളി താ നീ കൂമ്പേ

4 comments:

G.MANU said...

ചിത്തിര മുറ്റത്തെ വാഴക്കൂമ്പേ
ഇത്തിരിത്തേന്‍ തുള്ളി താ നീ കൂമ്പേ
അണ്ണാറക്കണ്ണനിറങ്ങും മുമ്പേ
അമ്മയുറക്കമുണരും മുമ്പേ
അന്നക്കിളി വന്നെടുക്കും മുമ്പേ


പുതിയ കുഞ്ഞിക്കവിത

സു | Su said...

മനു :) നന്നായിട്ടുണ്ട് ഈ കുഞ്ഞിപ്പാട്ട്.

Unknown said...

dear manu...chithiramuttathu ente lekshmikutti ninnu padunnapole thonnipokuva....othiri othiri nalla kavitha......

സുന്ദരന്‍ said...

വാഴചുണ്ടിലെ തേനെടുക്കാന്‍ ഒരു വാഴതന്നെ വെട്ടിമറിച്ച ചരിത്രം ഞങ്ങള്‍ക്കു പറയാനുണ്ട്‌....പട്ടാളം അപ്പൂപ്പന്റെ കയ്യീന്ന് കിട്ടി അന്ന് വീതംപോലെ...