Monday 26 February 2007

പഞ്ചമിയും മഞ്ചാടിയും


മഞ്ചാടിപ്പൂങ്കുരു നുള്ളിപ്പെറുക്കുമ്പോള്‍
പഞ്ചമിപ്പൈതലാള്‍ പുഞ്ചിരിച്ചു
അഞ്ചിടം കൈയിലും അഞ്ചുന്ന പാവാട
തുഞ്ചത്തെ കുമ്പിളില്‍ അന്‍പത്തഞ്ചും
വാരിയെടുത്തു വരുമ്പോളയലത്തെ
വാര്യത്തെയമ്മുവെ കണ്ടുവല്ലൊ
"അഞ്ചെണ്ണം താ നീ യെനിക്കെണ്റ്റെ പഞ്ചമി "
കൊഞ്ചിക്കുഴഞ്ഞവള്‍ ചോദിച്ചല്ലൊ
"ഇന്നലെ ഞാന്‍ നിനക്കൊത്തിരി മുല്ലപ്പൂ
ഒന്നും പറയാതെ തന്നതല്ലെ? "

പഞ്ചാര മിട്ടായി മൂന്നെണ്ണം വാങ്ങിയി-
ട്ടഞ്ചാറു മഞ്ചാടി നല്‍കിയവള്‍

3 comments:

G.MANU said...

മഞ്ചാടിപ്പൂങ്കുരു നുള്ളിപ്പെറുക്കുമ്പോള്‍
പഞ്ചമിപ്പൈതലാള്‍ പുഞ്ചിരിച്ചു
അഞ്ചിടം കൈയിലും അഞ്ചുന്ന പാവാട
തുഞ്ചത്തെ കുമ്പിളില്‍ അന്‍പത്തഞ്ചും

പുതിയ കുഞ്ഞിക്കവിത

സുന്ദരന്‍ said...

മനുവേ...മഞ്ചാടിക്കുരു കുട്ടിക്കവിത ഇഷ്ടമായി...

(പിന്നെ ചിത്രത്തിലെ പഞ്ചമി പാന്റ്സിലാണു...പാവാട ഉടുപ്പിച്ചുവിടാന്‍ മറന്നു...)

Unknown said...

നന്നായി.......നന്നായിരിക്കുന്നു..........ഇനിയും എഴുതൂ...... ഒരുപാട്........ഒരുപാട്