Thursday 1 February 2007

അങ്ങേലെയമ്മിണിയെന്തു പറഞ്ഞാലും വിങ്ങിക്കരയുന്നതെന്തമ്മേ


അങ്ങേലെയമ്മിണിയെന്തു പറഞ്ഞാലും
വിങ്ങിക്കരയുന്നതെന്തമ്മേ
കിങ്ങിണിയിട്ടാലും കൊങ്ങിണിയിട്ടാലും
ഒന്നു ചിരിക്കാത്തതെന്തമ്മേ
കുന്നിക്കുരുമണി നൂറുകൊടുത്താലും
ഒന്നും പറയാത്തതെന്തമ്മേ
കുഞ്ഞിക്കവിളില്‍ ഞാനുമ്മകൊടുത്താലും
ഒന്നു കുണുങ്ങാത്തതെന്തമ്മേ
പ്ളാവിലത്തൊപ്പി ഞാന്‍ വച്ചു കൊടുത്താലും
ഒന്നു മിനുങ്ങാത്തതെന്തമ്മേ
പാലക്കാമൊതിരമിട്ടു കൊടുത്താലും
ഒന്നു തിളങ്ങാത്തതെന്തമ്മേ
പൂരംനാള്‍ വാങ്ങിയ മാലകൊടുത്താലും
പുഞ്ചിരി തൂവാത്തതെന്തമ്മേ
പൂക്കളിറുത്തു ഞാന്‍ കൈയില്‍കൊടുത്താലും
കണ്ണു ന്‍ഇറയുന്നതെന്തമ്മേ

അങ്ങേലെയമ്മിണിക്കുമ്മ കൊടുക്കുവാന്‍
അമ്മയും അച്ഛനുമില്ല മോളെ
അമ്മയുമച്ഛനുമില്ലെങ്കിലെങ്ങനെ
അമ്മിണി കൊഞ്ചി ചിരിക്കും മോളെ

16 comments:

G.MANU said...

അങ്ങേലെയമ്മിണിയെന്തു പറഞ്ഞാലും വിങ്ങിക്കരയുന്നതെന്തമ്മേ

പുതിയ കുഞ്ഞിക്കവിത

Anonymous said...

മനു..രാവിലെ എന്നെ കരയിപ്പിച്ചല്ലൊ...

സുല്‍ |Sul said...

കുഞ്ഞികവിതകള്‍ നന്നാവുന്നുണ്ടല്ലോ മനു. ഹൃദ്യം.

-സുല്‍

വേണു venu said...

മനു, കൊള്ളാം.:)

കുറുമാന്‍ said...

നന്നായിരിക്കുന്നു മനു ഈ കവിത. മോളെ ചൊല്ലികേള്‍പ്പിക്കാന്‍ പ്രിന്റ് ഔട്ട് എടുത്തു

Anonymous said...

Paavam ammini...manasil ninnum mayunnilla... nalla kavitha manu

സുഗതരാജ് പലേരി said...

നല്ലകവിത :-). സങ്കടക്കവിത :(

മുസ്തഫ|musthapha said...

മനൂ... നല്ല കുഞ്ഞുക്കവിത... നന്നായിരിക്കുന്നു.

ഭാവുകങ്ങള്‍

Unknown said...

കുഞ്ഞുങ്ങള്‍ക്കു വേണ്ടി എന്തെങ്കിലും കൊടുക്കാന്‍ കഴിയുന്ന മനു ഭാഗ്യവാനാണ്, കാരണം അങ്ങനെയുള്ളവരെ ലോകം മുഴുവന്‍ സ്നേഹിക്കുന്നു.

ഇനിയുമിനിയും ഒരു പാടെഴുതാന്‍ സാധിക്കട്ടെ.

Anonymous said...

മനൂ കുഞ്ഞിക്കവിത നന്നായിരിക്കുന്നു. (ഇതിനെ കുഞ്ഞിക്കവിത എന്നു വിളിക്കാമോ?)

G.MANU said...

അമ്മിണിയുടെ കണ്ണുനീറ്‍ ഏട്ടുവാങ്ങിയ എല്ലാവറ്‍ക്കും നന്ദി (ദുഖം പങ്കിട്ടെടുക്കുന്നവരൊട്‌ നന്ദി പറയുന്നതു ശരി അല്ലെങ്കിലും)

സാരംഗി said...

'കുഞ്ഞിക്കവിത' വായിച്ചതിപ്പോഴാണു..നന്നായിരിയ്ക്കുന്നു..സങ്കടത്തിന്റെ നൂലിഴകള്‍ പാകിയെടുത്ത മനോഹരമായ എഴുത്ത്‌.

mumsy-മുംസി said...

നല്ലത്..

sandoz said...

കൊള്ളാലോ...നല്ല താളത്തില്‍ വായിക്കാന്‍ പറ്റിയത്‌....

ബഹുവ്രീഹി said...

manu,

nalla kavitha,

laLitham , manOharam,

pakshe veshmaayi vaayicchaappOL

Anonymous said...

മനു... മനസ്സില്‍ വായിക്കാന്‍ നോക്കി..പററുന്നില്ല്ല..അതെങ്ങിനെ? കുഞ്ഞിക്കവിതയല്ലേ......! പിന്നെ, ഉറക്കെത്തന്നെ ചൊല്ലി.....!

ഈ വരി എഡിററ് ചെയ്തു ശരിയാക്കുക:-
"കണ്ണു ന്‍ഇറയുന്നതെന്തമ്മേ "